ചൂടു കുറയ്ക്കാൻ തണുപ്പൻ ഓറഞ്ച് ഷേക്ക് തയാറാക്കിയാലോ?

ആവശ്യമായ ചേരുവകൾ

1. ഓറഞ്ച് – 3 എണ്ണം അല്ലികളായി എടുത്തത്

2. തണുത്ത പാൽ – 100 മില്ലി

3. ഐസ് കട്ടകൾ – 6 എണ്ണം

4. പഞ്ചസാര – 30 ഗ്രാം

5. ഐസ് ക്രീം – ഒരു സ്കൂപ്പ്

തയാറാക്കുന്ന വിധം

1 മുതൽ 4 വരെയുള്ള ചേരുവകൾ മിക്സിയിൽ അടിച്ച് ഗ്ലാസിലേക്ക് ഒഴിച്ച് മീതെ ഐസ് ക്രീം ചേർത്ത് ഉപയോഗിക്കുക.