കുട്ടികൾക്ക് നമ്മൾ സ്ഥിരം കൊടുക്കുന്ന ഒന്നാണ് പാൽ. എന്നാൽ പാലിനൊപ്പം കൊടുക്കുന്ന വസ്തുക്കൾ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇവ പലവിധത്തിലുള്ള അസുഖങ്ങൾ വിളിച്ചു വരുത്തും
പാലിന്റെ ആരോഗ്യഗുണങ്ങള്‍ നിരവധിയാണ്. എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് പാല്‍ വളരെ പ്രധാനമാണ്. പാല്‍ കുടിച്ചത് കൊണ്ട് മാത്രം പാലിന്റെ ഗുണങ്ങള്‍ ലഭിച്ചെന്നു വരില്ല. പാലിനൊപ്പം ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കരുതെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. പാലിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.
പാലും റാഡിഷും ഒരുമിച്ച് കഴിക്കുന്നത് ഒഴിവാക്കണം. ഇത് ദഹനപ്രശ്‌നങ്ങള്‍ വിളിച്ചുവരുത്തും. പാലിന്റെ കൂടെ നേന്ത്രപ്പഴം ഒരുമിച്ച് കഴിക്കുന്നതും പൊതുവേ നല്ലതല്ല. സ്റ്റാര്‍ച്ച് കൂടുതലുള്ള വാഴപ്പഴവും പ്രോട്ടീന്‍ ധാരാളം അടങ്ങിയ പാലും കൂടി ചേരുമ്പോള്‍ ദഹിക്കാന്‍ പ്രയാസം ഉണ്ടാകും. അതിനാല്‍ സ്ഥിരമായി ദഹനപ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഒഴിവാക്കണം.
പാലിനൊപ്പം സിട്രസ് പഴങ്ങള്‍ കഴിക്കുന്നത് നല്ലതല്ല. ഈ പഴങ്ങള്‍ അസിഡിക് ആണ്. ഇവ പാലില്‍ ചേരുമ്പോള്‍ പാല്‍ പിരിയുന്ന അവസ്ഥ വരും. അതിനാല്‍ പാലും നാരങ്ങ, ഓറഞ്ച് തുടങ്ങിയ സിട്രസ് പഴങ്ങളും ഒരുമിച്ച് വയറ്റിലെത്തുന്നത് ചിലരില്‍ ദഹനപ്രശ്‌നം, വയറിളക്കം, അതിസാരം, ഛര്‍ദ്ദി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം.
കൂടാതെ തണ്ണിമത്തന്‍ പാലിനൊപ്പം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഇവയും ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാകും. പാലിനൊപ്പം മദ്യം കഴിക്കുന്നതും ഒഴിവാക്കണം. പാലും മീനും ഒരുമിച്ച് കഴിക്കുന്നത് അത്ര നന്നല്ല. ഇവയും ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. പാലും പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഒരുമിച്ച് കഴിക്കരുത് എന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്.
പഞ്ചസാര അധികമടങ്ങിയ ഭക്ഷണങ്ങള്‍ പാലിനൊപ്പം കഴിക്കുന്നത് ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. പാലിന്റെ കൂടെ തക്കാളി കഴിക്കുന്നതും നല്ലതല്ല. തക്കാളിയിലെ ആസിഡ് ഘടകം പാലില്‍ കഴിക്കുമ്പോള്‍ ചിലരില്‍ ദഹന പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഫൈബര്‍ ധാരാളമുള്ള ഭക്ഷണങ്ങളും പാലിനൊപ്പം കഴിക്കുന്നതും ഒഴിവാക്കുക. വയര്‍ വേദനയുണ്ടാകുന്നതിന് ഇത് കാരണമാകും.
READ MORE രാവിലെ എഴുന്നേൽക്കുമ്പോൾ ഓക്കാനം അനുഭവപ്പെടുന്നുണ്ടോ? ഇത്തരം പ്രശ്നങ്ങളുടെ സൂചനയാണിവ