രാത്രിയിലെ തൊണ്ട കുത്തിയുള്ള ചുമയും, ഇളകി പോകാത്ത കഫവും, മരുന്ന് കഴിച്ചു വലഞ്ഞോ? പ്രതിവിധി വീട്ടിൽ തന്നെയുണ്ട്, ഇതൊന്ന് ചെയ്തു നോക്കു

രാത്രിയിൽ സുഖമായി ഒന്ന് ഉറങ്ങാമെന്നു കരുതിയാൽ ചുമ സമ്മതിക്കില്ല. നല്ല ഉറക്കം പിടിച്ചു വരുമ്പോൾ തൊണ്ട കുത്തിയുള്ള ചുമ തുടങ്ങും. കോവിഡിന് ശേഷം പലർക്കും ചുമ വന്നാൽ വളരെ പെട്ടന്ന് മാറാറില്ല. മരുന്ന് കഴിക്കുന്നത് പലർക്കും പ്രയോജനപ്പെട്ടിട്ടില്ല. അതിനാൽ തന്നെ വീട്ടു വൈദ്യം നോക്കിയാലോ? പണ്ടൊക്കെ സഈദുകളിൽ ഇടിച്ചും പിഴിഞ്ഞും തന്നിരുന്നവ ഉറപ്പായും നിങ്ങളെ സഹായിക്കും

ചുമ മാറുവാൻ എന്തെല്ലാം ചെയ്യാം

ഇഞ്ചിച്ചായ

ചുമ മാറാൻ ആയുർവേദം നിർദേശിക്കുന്ന മികച്ച മരുന്നാണ് ഇഞ്ചി. ആന്റി ഇൻഫ്ലമേറ്ററി ആന്റിഓക്സിഡന്റ് ഗുണങ്ങളുള്ള ഇഞ്ചി തൊണ്ടയിലെ പ്രശ്നങ്ങൾ മാറ്റി ചുമയില്‍ നിന്ന് ആശ്വാസം തരും. മാത്രമല്ല ഇത് കുടിക്കുന്നതിലൂടെ തൊണ്ട വേദനയും മാറും.

ഒരു കഷണം ഇഞ്ചി ചതയ്ക്കുക. കുറച്ചു വെള്ളം പാനിൽ ഒഴിച്ച് തിളപ്പിക്കുക. ചതച്ച ഇഞ്ചി ചേർത്ത് തിളപ്പിക്കുക. കുറച്ചു സമയം കഴിഞ്ഞ് തേയില ചേർക്കുക. ഇഞ്ചിച്ചായ അരിച്ച് എടുത്ത് അതിൽ തേൻ ചേർക്കുക. ചെറു ചൂടോടെ ഇത് കുടിക്കുന്നത് ചുമ മാറാൻ സഹായിക്കും.

വെളുത്തുള്ളി

വരണ്ട ചുമ മാറാൻ മികച്ച ഒന്നാണ് വെളുത്തുള്ളി. പാലിൽ വെളുത്തുള്ളി അല്ലി ചേർത്ത് തിളപ്പിക്കുക. ഇതിൽ ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർക്കുക. ചൂടോടെ കുടിക്കാം. കഫമില്ലാത്ത വരണ്ടചുമ മാറാനും തൊണ്ടയ്ക്ക് ആശ്വാസം ലഭിക്കാനും മികച്ച ഒരു പാനീയം ആണിത്.

തേൻ

തൊണ്ടയിലെ അസ്വസ്ഥതയും ചുമയും മാറാൻ തേൻ വളരെ നല്ലതാണ്. ചായയിലോ ഇളം ചൂടുള്ള നാരങ്ങാവെള്ളത്തിലോ തേൻ ചേർത്ത് കുടിക്കുന്നത് തൊണ്ടവേദനയിൽ നിന്ന് ആശ്വാസമേകും.

ഇരട്ടിമധുരം

ചുമ, ആസ്മ, തൊണ്ടവേദന ഇവയ്ക്കെല്ലാമുള്ള ആയുർവേദ പരിഹാരമാണ് ഇരട്ടിമധുരം. ഇരട്ടിമധുരം വെള്ളത്തിലിട്ടു തിളപ്പിക്കുക. തിളപ്പിച്ചാറിയ വെള്ളം ഇടയ്ക്കിടെ കുടിക്കുന്നത് തൊണ്ടവേദ, ചുമ ഇവയെല്ലാം അകറ്റാൻ സഹായിക്കും.