പല രോഗങ്ങളെയും നമ്മൾ തിരിച്ചറിയുന്നത് വളരെ വൈകിയാണ്. ശരീരം കാണിക്കുന്ന പല ലക്ഷണങ്ങളും നമ്മൾ നിസ്സാരമായി തള്ളി കളയുകയാണ് ചെയ്യുന്നത്.
അനിയന്ത്രിതമായ കോശവളര്‍ച്ചയും കലകള്‍ നശിക്കുകയും ചെയ്യുന്ന അവസ്ഥക്കാണ് ക്യാന്‍സര്‍ എന്ന് പറയുന്നത്. നമ്മുടെ മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും ആണ് പലപ്പോഴും ഇത്തരം അവസ്ഥകള്‍ക്ക് കാരണമാകുന്നത്.
പാരമ്ബര്യവും ക്യാന്‍സര്‍ വരാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ്. അതുകൊണ്ട് തന്നെ പല ഘടകങ്ങളും നമ്മള്‍ ശ്രദ്ധിക്കേണ്ടതാണ്. അര്‍ബുദ മരണ നിരക്കില്‍ ഒട്ടും പുറകിലല്ല നമ്മുടെ സംസ്ഥാനം.
തൊണ്ടയിലെ ക്യാന്‍സറാണ് ഇതില്‍ ഏറ്റവും ഭീതിപ്പെടുത്തുന്നത്. കാരണം പുകവലിയും, മദ്യപാനവും, ലഹരി വസ്തുക്കളുടെ ഉപയോഗവും എല്ലാം ഇത്തരം അവസ്ഥകള്‍ക്ക് ആക്കം കൂട്ടുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥ ശ്രദ്ധിച്ചില്ലെങ്കില്‍ അത് നമ്മുടെ ജീവന് തന്നെ ആപത്താണ്.
ശരീരത്തില്‍ ബാധിക്കുന്ന ക്യാന്‍സറുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് തൊണ്ടയിലെ ക്യാന്‍സര്‍. നിസ്സാര ലക്ഷണങ്ങളായിരിക്കും പൊതുവേ കാണപ്പെടുന്നത് എങ്കിലും അതിനെ പോലും അവഗണിക്കാതിരിക്കുകയാണ് ചെയ്യേണ്ടത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
ഏതെങ്കിലും തരത്തിലുള്ള ശാരീരിക അസ്വസ്ഥതകള്‍ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ ഒരു ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.
ഇടക്കിടെയുള്ള ചുമ, തൊണ്ട വേദന എന്നിവയെല്ലാം ഇത്തരത്തിലുള്ള പ്രതിസന്ധികളെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതൊന്നും തള്ളിക്കളയാവുന്നതല്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ കണ്ടെത്തി രോഗ നിര്‍ണയം നടത്തുന്നതിന് ആദ്യം ശ്രദ്ധിക്കണം.
ലക്ഷണങ്ങൾ
നിര്‍ത്താതെയുള്ള ചുമ
നിര്‍ത്താതെയുള്ള ചുമ പല രോഗങ്ങളുടേയും ആദ്യ ലക്ഷണങ്ങളില്‍ ഒന്നാണ്. എന്നാല്‍ പലപ്പോഴും ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ചുമ ഒരാഴ്ചയില്‍ കൂടുതല്‍ നില്‍ക്കുന്നുണ്ടെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്.
ഉടന്‍ തന്നെ ഡോക്ടറെ കണ്ട് കൃത്യമായ ചികിത്സ ഉറപ്പാക്കണം. പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയുന്ന ലക്ഷണങ്ങളില്‍ ഒന്നാണ് ഇതെന്ന കാര്യം മറക്കണ്ട. കാരണം ക്യാന്‍സര്‍ തൊണ്ടയിലോ ശ്വാസകോശാര്‍ബുദത്തിലോ ആണെങ്കില്‍ ഉടന്‍ തന്നെ പ്രകടമാവുന്ന ലക്ഷണങ്ങളില്‍ ഒന്നാണ് നിര്‍ത്താതെയുള്ള ചുമ. അതുകൊണ്ട് ഈ ലക്ഷണത്തെ വെറുതേ തള്ളിക്കളയേണ്ട ആവശ്യമില്ല എന്നത് തന്നെയാണ് സത്യം.
ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട്
ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നതോടൊപ്പം തന്നെ ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ടും ശ്രദ്ധിക്കണം. ഭക്ഷണം കഴിക്കാനുള്ള പ്രയാസം തന്നെയാണ് പ്രധാനമായും തൊണ്ടയിലെ ക്യാന്‍സറിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടത്. ഭക്ഷണം ഇറക്കുമ്ബോള്‍ അതികഠിനമായ വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് അര്‍ബുദത്തിന്റെ പ്രധാന ലക്ഷണമായി തന്നെ കണക്കാക്കണം. ഒരിക്കലും നിസ്സാരമായ തൊണ്ടവേദനയായി കണക്കാക്കരുത്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ കൃത്യമായ രോഗനിര്‍ണയമാണ് ശ്രദ്ധിക്കേണ്ടത്. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ജീവിതത്തില്‍ മുന്നോട്ട് ഉണ്ടാക്കുന്നു.
ചെവി വേദന
ചെവി വേദനയും തൊണ്ടയിലെ ക്യാന്‍സറും തമ്മില്‍ എന്താണ് ബന്ധം എന്ന് ചിന്തിക്കുന്നുണ്ടോ? തൊണ്ടയിലെ ക്യാന്‍സര്‍ ചെവിയിലേക്കുള്ള രക്തക്കുഴലുകള്‍ക്ക് സമ്മര്‍ദ്ദം കൊടുക്കുന്നു. ഇതിലൂടെയാണ് ചെവിവേദന ഉണ്ടാവുന്നത്. ഇത് സ്ഥിരമായി നിലനില്‍ക്കുമ്ബോള്‍ അത് അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ആലോചിച്ച് ഉടന്‍ തന്നെ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. ഒരാഴ്ചയില്‍ കൂടുതല്‍ ചെവി വേദന ഉണ്ടെങ്കില്‍ അത് തൊണ്ടയിലെ ക്യാന്‍സര്‍ ആവുന്നതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
തൊണ്ടയിലെ അണുബാധ
ജലദോഷവും മറ്റ് അസ്വസ്ഥകളും വരുമ്ബോള്‍ തൊണ്ടയില്‍ അണുബാധ ഉണ്ടാവുന്നതിനുള്ള സാധ്യത ഉണ്ട്. തണുപ്പ് കാലമായാല്‍ പ്രത്യേകിച്ച് ഇത്തരം അസ്വസ്ഥതകള്‍ ഉണ്ടാവുന്നു.
തൊണ്ട വേദനക്ക് മരുന്നുകള്‍ കഴിച്ചാലും അത് മാറാതെ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. മരുന്നുകള്‍ കഴിക്കും മുന്‍പ് ഡോക്ടറെ കാണാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം തൊണ്ടയിലെ ക്യാന്‍സറിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് ഇത്.
ശബ്ദത്തിലെ മാറ്റം
ശബ്ദത്തിലുണ്ടാവുന്ന മാറ്റം ആണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കാരണം ശബ്ദത്തിലെ ചെറിയ മാറ്റങ്ങള്‍ പോലും ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അത് ഗുരുതരാവസ്ഥയിലേക്ക് എത്തുന്നു എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം മാറ്റങ്ങള്‍ പല വിധത്തില്‍ നിങ്ങളെ അനാരോഗ്യത്തിലേക്ക് എത്തിക്കുന്നു. പെട്ടെന്നുള്ള ശബ്ദമാറ്റമാണ് നിങ്ങള്‍ ശ്രദ്ധിക്കേണ്ടത്.
വായിലെ അള്‍സര്‍
വായിലെ അള്‍സര്‍ സാധാരണ ഉള്ള ഒന്നാണ്. പലപ്പോഴും ഇതിനെ അത്രത്തോളം ഗൗരവത്തില്‍ ആരും കണക്കാക്കുന്നില്ല. എന്നാല്‍ പിന്നീട് ഇത്തരം അവസ്ഥ മാറാതിരിക്കുമ്ബോള്‍ അല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്. കാരണം മാറാതിരിക്കുന്ന അള്‍സര്‍ അല്ലെങ്കില്‍ വായിലെ മുറിവാണെങ്കില്‍ അത് അല്‍പം ഗുരുതരമാണ് എന്ന് വേണം കണക്കാക്കാന്‍.
ഉടന്‍ തന്നെ ഡോക്ടറെ കണ്ട് കൃത്യമായ രോഗനിര്‍ണയം നടത്തേണ്ടത് അത്യാവശ്യമാണ്. ഇത് ഏത് വിധത്തിലും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്കുള്ള പോക്കാണ് എന്ന കാര്യം മനസ്സിലാക്കുക.
ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്
ചിലരില്‍ ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് വളരെ കൂടുതലായിരിക്കും. ഇത് ആസ്ത്മയാണെന്ന് കരുതി വിടരുത്. ചിലപ്പോള്‍ തൊണ്ടയിലെ ക്യാന്‍സറിന്റെ ലക്ഷണമായിരിക്കാം ഇത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ ഒരിക്കലും വൈകിപ്പിക്കരുത്. ഇത് ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് കൃത്യമായ രോഗനിര്‍ണയമാണ് ആദ്യം അത്യാവശ്യം.