റിയാദ്: റിയാദ് പ്രവിശ്യയിൽ മലയാളി സംഘം സഞ്ചരിച്ച വാൻ അപകടത്തിൽപ്പെട്ട് തിരുവനന്തപുരം സ്വദേശി മരിച്ചു. മറ്റു രണ്ടു മലയാളികൾക്ക് പരുക്കേൽക്കുകയും ചെയ്തു. ഉനൈസയിൽ നിന്ന് അഫീഫിലേക്ക് പോയ തിരുവനന്തപുരം പേട്ട ഭഗത്സിങ് റോഡ് അറപ്പുര ഹൗസിൽ മഹേഷ്കുമാർ തമ്പിയാണ് (55) മരിച്ചത്.
ഒപ്പമുണ്ടായിരുന്ന ജോൺ തോമസ്, സജീവ് കുമാർ എന്നിവരെ പരുക്കുകളോടെ അഫീഫ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 30 വർഷത്തിലധികമായി ഉനൈസയിൽ ജോലി ചെയ്യുകയാണ് മഹേഷ്. ഒൻപത് വർഷമായി ഇദ്ദേഹം നാട്ടിൽ പോയിട്ട്. അവിവാഹിതനാണ്. അമ്മ: സരസമ്മ. നാല് സഹോദരങ്ങൾ.
അപകടവിവരമറിഞ്ഞ് ‘കനിവ്’ ജീവകാരുണ്യ കൂട്ടായ്മ പ്രവർത്തകരായ ബി. ഹരിലാൽ, നൈസാം തൂലിക എന്നിവർ അഫീഫിലെത്തി.