കൊച്ചി: മുന്‍നിര ഇലക്ട്രിക്കല്‍ ഉത്‌പന്ന നിര്‍മ്മാണ കമ്പനിയായ പോളിക്യാബ് ഇന്‍ഡ്യ ലിമിറ്റഡ് മികച്ച ഊര്‍ജ്ജക്ഷമതയും പ്രവർത്തന മികവും ലഭ്യമാക്കുന്ന പോളിക്യാബ് സൈലെന്‍സിയോ മിനി അഡ്വാന്‍സ്‌ഡ് ബിഎല്‍ഡിസി ഫാന്‍ വിപണിയിലെത്തിച്ചു.
65 ശതമാനം വരെ വൈദ്യുതി സംരക്ഷിക്കാന്‍ സഹായിക്കുന്ന അഡ്വാന്‍സ്‌ഡ് ബിഎല്‍ഡിസി സാങ്കേതിക വിദ്യ സമകാലിക ഡിസൈനുമായി സംയോജിപ്പിച്ച് കുറഞ്ഞ വോള്‍ട്ടേജിലും പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകുന്ന രീതിയിലാണ് ഈ ഫാനുകള്‍ നിർമ്മിച്ചിരിക്കുന്നത്.
മോട്ടോറിന്‍റെ ശബ്ദവും വളരെ കുറവ് മാത്രമേ അനുഭവപ്പെടുകയുള്ളൂ എന്നതാണു സൈലെന്‍സിയോ മിനിയുടെ പ്രത്യേകത. വാര്‍ഷിക വൈദ്യുത ബില്ലില്‍ 2500 രൂപ വരെ ലാഭം ഉണ്ടാക്കാന്‍ സൈലെന്‍സിയോ മിനി അഡ്വാന്‍സ്‌ഡ് ബിഎല്‍ഡിസി. ഫാന്‍ ഉപഭോക്താവിനെ സഹായിക്കും.
നാച്വറല്‍ വാല്‍നട്ട് വുഡ്, നാച്വറല്‍ വുഡ്, ബിര്‍കിന്‍ ഗോള്‍ഡ്, കൂള്‍ ഗ്രേ, മാറ്റ് എക്‌സ്‌പ്രെസ്സോ ബ്രൗണ്‍, പേള്‍ ബീജ്, പേള്‍ ബ്രൗണ്‍, മാറ്റ് സാറ്റിന്‍ വൈറ്റ്, മാറ്റ് ബ്ലാക്ക് എന്നിങ്ങനെ ആകര്‍ഷകമായ 9 നിറങ്ങളിലും 1200 എംഎം, 900 എംഎം, 600 എംഎം, എന്നീ സൈസുകളിലും സൈലെന്‍സിയോ മിനി ലഭ്യമാണ്. 3200 മുതല്‍ 4500 രൂപ വരെയാണ് വില.
ഊര്‍ജ്ജക്ഷമതയില്‍ പോളിക്യാബ് നിലനിര്‍ത്തുന്ന പ്രതിബദ്ധത ഊട്ടിഉറപ്പിക്കുന്നതാണ് സൈലെന്‍സിയോ മിനി അഡ്വാന്‍സ്‌ഡ് ബിഎല്‍ഡിസി ഫാനിന് കിട്ടിയിട്ടുള്ള 5 സ്‌റ്റാര്‍ ബിഇഇ റേറ്റിംഗ്. ആര്‍എഫ് പോയിന്‍റ് എനിവെയർ റിമോട്ടുമായാണ് സൈലെന്‍സിയോ മിനി വരുന്നത്. ഫാന്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലത്തു നിന്നും ദൂരെ നിന്നുകൊണ്ടും ഫാന്‍ പ്രവര്‍ത്തിപ്പിക്കാവുന്ന പുതിയ സാങ്കേതിക വിദ്യയാണ് ഇത്. ഒറ്റ റിമോട്ട് ഉപയോഗിച്ച് 50 ഫാന്‍ വരെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും എന്നതാണ് ഇതിന്‍റെ മറ്റൊരു പ്രത്യേകത.
പോളിക്യാബിന്‍റെ റൂര്‍ക്കിയിലെ നിര്‍മ്മാണ കേന്ദ്രത്തിലാണ് സൈലെന്‍സിയോ മിനി നിര്‍മ്മിക്കുന്നത്. ഉന്നതഗുണമേന്മയോടെയാണ് സൈലെന്‍സിയോ മിനി ബിഎല്‍ഡിസി ഫാന്‍ നിര്‍മ്മിക്കുന്നത്. മറ്റ് പ്രീമിയം ഫാനുകളേക്കാള്‍ 50 ശതമാനം അധിക വാറന്‍റി പോളിക്യാബ് ഉറപ്പ് നല്‍കുന്നുണ്ട്. മൂന്ന് വര്‍ഷത്തെ പ്രൊഡക്ട് വാറന്‍റിയോടൊപ്പം രജിസ്‌ട്രേഷന്‍ സമയത്ത് ഒരു വര്‍ഷത്തെ അധിക വാറന്‍റിയും ഇതിനുണ്ട്. ആകെ നാല് വര്‍ഷത്തെ വാറന്‍റിയും കൂടാതെ 10,000 രൂപയുടെ ലാഭവും വാറന്‍റി കാലയളവില്‍ പോളിക്യാബ് ഉപഭോക്താവിന് ഉറപ്പുതരുന്നു.
ഊര്‍ജ്ജ ക്ഷമതയുള്ള ഇലക്ട്രിക്കല്‍ സൊല്യൂഷന്‍സ് ലഭ്യമാക്കുന്നതില്‍ പോളിക്യാബിന്‍റെ പ്രതിബദ്ധതയാണ് പോളിക്യാബ് സൈലെന്‍സിയോ മിനി ബിഎല്‍ഡിസി പുറത്തിറക്കിയതിലൂടെ വ്യക്തമാകുന്നതെന്ന് പോളിക്യാബ് ഇന്‍ഡ്യയുടെ എക്‌സിക്യൂട്ടീവ് പ്രസിഡന്‍റും ചീഫ് ബിസിനസ് ഓഫീസറുമായ (എഫ്‌എംഇജി ആന്‍ഡ് പവര്‍) ഇശ്വിന്ദര്‍ സിംഗ് ഖുരാന പറഞ്ഞു.
ഏതൊരു വീടിന്‍റെയും മനോഹാരിതയ്‌ക്ക് മാറ്റ് കൂട്ടുന്ന രീതിയില്‍ ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യയും ഡിസൈനുമാണ് സൈലെന്‍സിയോ മിനിക്ക് സ്വീകരിച്ചിരിക്കുന്നത്. കുറഞ്ഞ ഊര്‍ജ്ജം ഉപയോഗിച്ച് കൂടുതല്‍ കാറ്റ് ലഭ്യമാക്കുന്ന ബൂസ്‌റ്റ്++ സാങ്കേതിക വിദ്യയാണ് പോളിക്യാബ് ബിഎല്‍ഡിസി ഫാനുകളുടെ പ്രത്യേകത. കൂടാതെ സൗജന്യ ഇന്‍സ്റ്റലേഷനും മികച്ച കസ്‌റ്റമര്‍ കെയറും പോളിക്യാബ് ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.