പത്തനംതിട്ട: ലോക്സഭാ തെരഞ്ഞടുപ്പിൽ മൂന്ന് മുന്നണികളുടേയും പ്രചരണം ശക്തമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആര് വീഴും ആര് വാഴും എന്ന് ഇപ്പോൾ പറയാൻ പറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയിലെ മിടുക്കനായ സ്ഥാനാർത്ഥിയാണ് കെ സുരേന്ദ്രനെന്നും അദ്ദേഹം പറഞ്ഞു.
പി സി ജോർജ്ജ് വാ പോയ കോടാലിയാണ്, ബിജെപി ഷോൺ ജോർജ്ജിനെയാണ് ലക്ഷ്യമിട്ടത്. പി സി ജോർജ്ജ് കാലഹരണപ്പെട്ട സാധനമാണ്, പി സി ജോർജ്ജ് രാഷ്ട്രീയ നികൃഷ്ട ജീവിയാണെന്നും ഊളമ്പാറയ്ക്ക് അയയ്ക്കണമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
കെ ബി ഗണേഷ് കുമാറിന് ഗതാഗത വകുപ്പ് കൊണ്ടുപോകാൻ കഴിവില്ല. മുഖ്യമന്ത്രിക്ക് ആൻ്റണി രാജുവിനെയായിരുന്നു പ്രിയം. പറഞ്ഞ തീരുമാനങ്ങൾ ഗണേഷ് കുമാറിന് മാറ്റേണ്ടി വന്നു. ബാലകൃഷ്ണ പിള്ളയുടെ മകനല്ലേ വിത്ത് ഗുണം പത്ത് ഗുണമെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.