ഛണ്ഡീഗഡ്: ആം ആദ്മി പാർട്ടിക്ക് വൻ തിരിച്ചടി. പഞ്ചാബിലെ ആം ആദ്മി പാർട്ടി എംപിയും എംഎൽഎയും ബിജെപിയിൽ ചേര്‍ന്നു. ജലന്ദർ എംപി സുശീൽ കുമാർ റിങ്കുവാണ് ബിജെപിയിൽ ചേർന്നത്. ഇദ്ദേഹത്തോടൊപ്പം ജലന്ദർ വെസ്റ്റ് എംഎൽഎ ശീതൾ അൻഗൂറലും ബിജെപിയിൽ ചേർന്നു.
ലോക്സഭാ തെരഞ്ഞെുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ നേതാക്കൾ പാർട്ടി വിടുന്നത് എഎപിക്ക് കനത്ത പ്രഹരമാണ്. എഎപിയുടെ പഞ്ചാബിലെ ഒരേയൊരു എംപിയാണ് സുശീൽ കുമാർ റിങ്കു.
നിലവിൽ പഞ്ചാബിൽ എഎപിയാണ് അധികാരത്തിലുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ എഎപി ഇക്കുറി പഞ്ചാബിൽ വലിയ മുന്നേറ്റം ലക്ഷ്യമിടുന്നുണ്ട്. കോൺഗ്രസാണ് നിലവിൽ എഎപിയുടെ എതിരാളി. മറ്റിടങ്ങളിൽ സഖ്യമായി മത്സരിക്കുന്ന ഇരു പാര്‍ട്ടികളും തമ്മിൽ പഞ്ചാബിൽ 13 സീറ്റുകളിലും നേര്‍ക്കുനേര്‍ പോരാട്ടമാണ്.