തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമ നിര്‍ദ്ദേശ പത്രികകളുടെ സമര്‍പ്പണം നാളെ മുതല്‍ ആരംഭിക്കും. ഇതിനുള്ള തയ്യാറെടുപ്പുകള്‍ എല്ലാം പൂര്‍ത്തിയായിട്ടുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. സംസ്ഥാനത്ത് 20 ലോക്സഭാ മണ്ഡലങ്ങളിലേക്കും ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കു മുമ്പാകെയാണ് പത്രിക സമര്‍പ്പിക്കേണ്ടത്.
രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെയാണ് പത്രിക സ്വീകരിക്കുന്ന സമയം. അവസാന തീയതി ഏപ്രില്‍ നാല്. അവധി ദിനങ്ങളായ മാര്‍ച്ച് 29, 31, എപ്രില്‍ ഒന്ന് തീയതികളില്‍ പത്രിക സമര്‍പ്പിക്കാനാവില്ല.
സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന് നടക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ എട്ടാണ്.
ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തിലെ 20 ലോക്സഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഇത്തവണ ഒറ്റഘട്ടമായി ഏപ്രില്‍ 26ന് നടക്കും. ആദ്യ ഘട്ടം ഏപ്രില്‍ 19ന് നടക്കും. രണ്ടാം ഘട്ടത്തിലാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ്. ജൂണ്‍ ഒന്നിനാണ് അവസാനഘട്ടം. ജൂൺ നാലിനാണ് വോട്ടെണ്ണൽ.
കേരളത്തിലെ 20 ലോക്സഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഇത്തവണ ഒറ്റഘട്ടമായി ഏപ്രില്‍ 26ന് നടക്കും. ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടം ഏപ്രില്‍ 19ന് നടക്കും. രണ്ടാം ഘട്ടത്തിലാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ്. ജൂണ്‍ ഒന്നിനാണ് അവസാനഘട്ടം. ജൂൺ നാലിനാണ് വോട്ടെണ്ണൽ.