ആവശ്യമായ ചേരുവകൾ
ഇൻസ്റ്റൻറ് കോഫി പൗഡർ – 2 വലിയസ്പൂൺ
പഞ്ചസാര – 2 വലിയസ്പൂൺ
ചൂടുവെള്ളം – 2 വലിയസ്പൂൺ
തണുത്ത പാൽ – ഒരു കപ്പ്
ഐസ്ക്യൂബ്സ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ബൗളിൽ കാപ്പിപ്പൊടിയും പഞ്ചസാരയും ഇടുക. അതിലേക്ക് ചൂടു വെള്ളം ഒഴിക്കുക. ഹാൻഡ് മിക്‌സെറോ ഹാൻഡ് ബ്ലെൻഡറോ വിസ്കോ ഉപയോഗിച്ച് അടിച്ചു പതപ്പിക്കുക. അല്ലെങ്കിൽ ഒരു ഫോർക്ക് കൊണ്ടും ചെയ്യാം. ഏകദേശം പത്ത് മിനിറ്റോളം അടിച്ചു പതപ്പിക്കണം.നല്ല ഫ്രോത്തിയായി വരുമ്പോൾ ഇളം ബ്രൗൺ നിറമാകും. ഇനി സെർവ് ചെയ്യാനുള്ള കപ്പിൽ മൂന്നോ നാലോ ഐസ്ക്യൂബ് ഇടുക. ആവശ്യമില്ലെങ്കിൽ ഐസ്ക്യൂബ്സ് ഒഴിവാക്കാം. ഇനി കപ്പിന്റെ മുക്കാൽഭാഗം തണുത്ത പാൽ ഒഴിക്കുക. അതിനു മുകളിലേക്ക് പതപ്പിച്ചു വെച്ച കോഫി കൂട്ട് പതിയെ ചേർത്ത് സെറ്റ് ചെയ്യുക. ഡൽഗോണ കോഫി റെഡി.