ആവശ്യമായ ചേരുവകൾ
1. വെളിച്ചെണ്ണ- നാലു വലിയ സ്പൂൺ
2. സവാള- മൂന്ന്, നീളത്തിൽ കനം കുറച്ച് അരിഞ്ഞത്
ഇഞ്ചി- ഒരിഞ്ചു കഷണം, നീളത്തിൽ കനം കുറച്ച് അരിഞ്ഞത്
പച്ചമുളക്- അഞ്ച്, പിളർന്നത്
കറിവേപ്പില- രണ്ടു തണ്ട്
ഉപ്പ്- പാകത്തിന്
3. വെളുത്തുള്ളി- എട്ട് അല്ലി
ഇഞ്ചി- അരയിഞ്ച് കഷണം
പെരുംജീരകം- അര ചെറിയ സ്പൂൺ
കുരുമുളക്- രണ്ടു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
മീറ്റ് മസാലപ്പൊടി – ഒരു ചെറിയ സ്പൂൺ
മല്ലിപ്പൊടി- രണ്ടു വലിയ സ്പൂൺ
കശ്മീരി മുളകുപൊടി – ഒന്നര വലിയ സ്പൂൺ
4. തക്കാളി- രണ്ട്, അരിഞ്ഞത്
5. താറാവ്- ഒന്ന്, കഷണങ്ങളാക്കിയത്
തയ്യാറാക്കുന്ന വിധം
ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ വഴറ്റുക. ഇതിലേക്ക് മൂന്നാമത്തെ ചേരുവ അരച്ചതു ചേർത്തു നന്നായി വഴറ്റിയ ശേഷം തക്കാളി ചേർത്തു വഴറ്റണം. ഇതിലേക്കു താറാവും പാകത്തിനു വെള്ളവും ചേർത്ത് ഇളക്കിയ ശേഷം പ്രഷർ കുക്കറിലാക്കി വേവിക്കുക. കറി പിരളൻ പരുവത്തിൽ വാങ്ങാം.