അസ്താരയും, കാസ്പിയൻ കടലും ഇടകലർന്നു കിടക്കുന്ന ഭൂപ്രദേശം. നീല നിറത്തിലുള്ള കടൽ ഒരു പരവതാനി വിരിച്ചിട്ട കണക്കെ തോന്നിപ്പിക്കും. കടൽ കാണുന്നതിൽ പരം സന്തോഷവും, സമാധാനവും മറ്റെവിടുന്നു ലഭിക്കാനാണ്? മറ്റൊരു പ്രത്യകത കൂടി ഈ സ്ഥലത്തിനുണ്ട്, ചരിത്രമുറങ്ങുന്ന നഗരം കൂടിയാണിത്.
ഇന്ത്യക്കാർ എപ്പോഴും ചരിത്രങ്ങളും, മിത്തുകളും ഒത്തുകലർന്ന ജീവിതത്തിൽ വിശ്വസിക്കുന്നുണ്ട്. അതിനാൽ മാത്രമാണ് നാനാത്വത്തത്തിൽ ഏകത്വമെന്നു ഇന്ത്യയെ പറ്റി പറയുന്നത്. വൈവിധ്യങ്ങളുടെ ഒരു നീണ്ട നിര തന്നെ ഇന്ത്യൻ സംസ്ക്കാരത്തിൽ ഉൾപ്പെടുന്നു. അങ്ങനെയുള്ള ഇന്ത്യക്കാർക്ക് അസർബൈജാൻ ഇഷ്ട്ടപ്പെടാതിരിക്കുന്നതെങ്ങനെയാണ്? റിപ്പോർട്ടുകൾ അനുസരിച്ചു ഇന്ത്യക്കാർക്ക് ഏറ്റവും കൂടുതൽ പ്രിയപ്പെട്ട ഇടമായി അസർബൈജാൻ മാറുന്നുണ്ട്. മാത്രമല്ല ഇന്ത്യൻ ജനതയ്ക്ക് അനുകൂലമായ സാഹചര്യങ്ങളാണ് ഇവിടെയുള്ളത്
അസർബൈജാനിലക്ക്
സമ്പന്നമായ സാംസ്കാരിക പൈതൃകം, വൈവിധ്യമാർന്ന ഭൂപ്രകൃതികൾ, പാരമ്പര്യത്തിൻ്റെയും ആധുനികതയുടെയും സമ്പൂർണ്ണ സമ്മിശ്രണം എന്നിവ മൂലം സഞ്ചാരികൾക്കിടയിൽ ഈ നഗരം സ്ഥാനം പിടിക്കുന്നു. ചുരുക്കം ചിലർക്ക് മാത്രം അറിയാമായിരുന്ന ഈ നഗരത്തിലേക്കിപ്പോൾ സഞ്ചാരികളുടെ കുത്തൊഴുക്കാണ്, പ്രത്യകിച്ചും ഇന്ത്യക്കാരുടെ. എന്താണ് അസർബൈജാനെ ഇത്ര പ്രിയപ്പെട്ടതാക്കുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ?
അസർബൈജാൻറെ പ്രത്യകതകൾ എന്തെല്ലാം?
ഊരാക്കുടുക്കില്ലാത്ത വിസ
ഇന്ത്യൻ യാത്രക്കാർക്കായി അസർബൈജാനിൽ ഇ-വിസ സംവിധാനം നിലവിലുണ്ട്. സങ്കീർണ്ണമായ വിസ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനാൽ ഇത് ഇന്ത്യൻ യാത്രക്കാർക്ക് സൗകര്യപ്രദമാണ്.
വളരെ എളുപ്പത്തിലാണ് ഇവിടെ ഇന്ത്യക്കാർക്ക് വിസ ലഭിക്കുന്നത്. ടൂറിസം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ മുന്നോടിയായാണ് അസർബൈജാൻ ഗവണ്മെന്റ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്. അതികം ലീഗൽ നൂലാമാലകളൊന്നും ഈ വിസ ലഭിക്കുന്നതിന് ഇല്ല എന്നുള്ള ഗുണം കൂടുതൽ യാത്രക്കാരെ അങ്ങോട്ടേക്ക് ആകർഷിക്കുന്നു.
സംസ്ക്കാരം
ഓരോ യാത്രക്കാരും പുതിയ സ്ഥലങ്ങൾ കാണുവാനും അവിടുത്തെ സംസ്ക്കാരത്തെ അനുഭവിച്ചറിയുവാനും ആഗ്രഹിക്കുന്നവരാണ്. ഒരു സ്ഥലത്തെമ്പോൾ നമ്മളെ ആകർഷിക്കുന്നത് അവിടുത്തെ മനുഷ്യർ, ഭക്ഷണം, സംസ്ക്കാരം എന്നിവയാണ്. അസൈർബൈജാൻ ഇത് മൂന്നിലും ഗംഭീര വരവേൽപ്പാണ് ഓരോ യാത്രക്കാർക്കും നൽകുന്നത്.
അസൈർബൈജാനിൽ എന്തൊക്കെ കാണാം?
ബാക്കു
ചരിത്രപരമായി സമ്പന്നമായ പഴയ പട്ടണവും ആധുനിക നഗര കേന്ദ്രവും കണക്കിലെടുത്ത്, അസർബൈജാനിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ് ബാക്കു. വൈകുന്നേരങ്ങളിൽ ബാക്കുവിലെ ലൈറ്റുകൾ കാണാൻ നിരവധി പേരാണ് ഇവിടെയെത്തുന്നത്. ഫ്ലേം ടവറുകൾ നഗരത്തിലെ പ്രധാന ആകർഷണങ്ങളാണ്. ഇവിടുത്തെ ഇച്ചേരി സെഹർ ഇസ്ലാമിക ആർട്ടിൽ മുൻപന്തിയിലാണ് നിൽക്കുന്നത്
അസ്താര
അസർബൈജാനിൽ സന്ദർശിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് അസ്താര. അനേകം കഥകൾ പറയാനുണ്ട് ഈ നഗരത്തിനു . അസർബൈജാനും ഇറാനും തമ്മിലുള്ള അതിർത്തിയിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്, ഇതിന് ചുറ്റും മഴക്കാടുകളും, ഹിൽ സ്റ്റേഷനുകളും നിലനിൽക്കുന്നുണ്. അതിനാൽ തന്നെ ഇവിടുത്തെ കാലാവസ്ഥ ഓരോ മനുഷ്യനെയും വീണ്ടും ഇവിടേക്ക് ആകർഷിപ്പിക്കും.
കോക്കസസ് പുള്ളിപ്പുലി തുണ്ടങ്ങി നിരവധി ജീവികളെയും നിങ്ങൾക്കിവിടെ കാണാൻ സാധിക്കും. മറ്റെങ്ങും കാണാൻ സാധിക്കാത്ത ചെടിവർഗ്ഗങ്ങളും ഈ മഴക്കാടുകളിൽ വളരുന്നുണ്ട്. ഏകദേശം ഇന്ത്യൻ ഭൂപ്രകൃതിയോടു സാമ്യത പുലർത്തുന്ന സ്ഥലമാണ് അസ്താര
അബ്ഷെറോൺ നാഷണൽ പാർക്ക്
2,000 ഏക്കറിലധികം വിസ്തൃതിയുള്ള അബ്ഷെറോൺ നാഷണൽ പാർക്ക് ബാക്കു നഗരത്തിൽ നിന്ന് 60 കിലോമീറ്റർ അകലെയാണ്. കാസ്പിയൻ കടലിലെ ക്രിസ്റ്റൽ ക്ലിയർ വെള്ളം ഇവിടുത്തെ പ്രധാന ആകർഷണമാണ്.
ഈ ദേശീയോദ്യാനത്തിൻ്റെ 50 ഇനം വന്യമൃഗങ്ങളുണ്ട്. ജെല്ലിഫിഷ്, ബാഡ്ജറുകൾ, കുറുക്കൻ, ഗസൽ, വംശനാശഭീഷണി നേരിടുന്ന കാസ്പിയൻ സീൽ എന്നിവ ഉൾപ്പെടുന്നു
കാസ്പിയൻ കടൽ
ലോകത്തിലെ ഏറ്റവും വലിയ തടാകമായ കാസ്പിയൻ കടൽ അസർബൈജാനിലെ സന്ദർശിക്കാൻ പറ്റിയ സ്ഥലങ്ങളിൽ ഒന്നാണ്. വടക്ക് ഡാഗെസ്താൻ മുതൽ ഇറാനുമായുള്ള തെക്കൻ അതിർത്തി വരെ അസർബൈജാൻ തീരപ്രദേശം 500 കിലോമീറ്ററിലധികം നീണ്ടുകിടക്കുന്നു.
അബ്ഷെറോൺ പെനിൻസുലയുടെ വടക്കൻ ഭാഗത്ത് നിരവധി മനോഹരമായ റിസോർട്ടുകൾ ഉണ്ട്, ഇവിടുത്തെ റിസോർട്ടുകളിൽ താമസം മനോഹരമായൊരു അനുഭവമായിരിക്കും നിങ്ങൾക്ക് നൽകുക.
ഷെക്കി
തെക്കൻ ഗ്രേറ്റർ കോക്കസസ് പർവതനിരകളുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ഷെക്കി. ഏറ്റവും പഴയ കോക്കസസ് സെറ്റിൽമെൻ്റുകളിലൊന്നായ ഈ നഗരത്തിനു 2,500 വര്ഷങ്ങളുടെ പഴക്കമുണ്ട്.
60,000 ജനങ്ങളാണ് ഇവിടെ താമസിക്കുന്നത്. എംബ്രോയ്ഡറി, സിൽക്ക്, ടെക്സ്റ്റൈൽസ് എന്നിവയ്ക്ക് ഷെക്കി പ്രശസ്തമാണ്. ഇവിടെ എത്തുമ്പോൾ കാണാൻ കഴിയുന്ന മറ്റു ചിലത് പുരാതന കോട്ടകൾ, കെട്ടിടങ്ങൾ, കൊട്ടാരങ്ങൾ എന്നിവയാണ്.
അസർബൈജാൻ യാത്ര നിങ്ങൾക്ക് സമ്മാനിക്കുന്നത് മികച്ച ഓർമ്മകളായിരിക്കും. ഒരു ഫിലിം ക്യാമറയിൽ ചെന്ന് പതിയുന്നത് പോലെ നിങ്ങളുടെ ഓരോ നിമിഷവും മനോഹരമായിരിക്കും. ഇനി ഒരു യാത്രയ്ക്ക് ഒരുങ്ങുമ്പോൾ അസർബൈജാൻ മനസിലുണ്ടാകട്ടെ.