ആവശ്യമായ ചേരുവകൾ
1. നേന്ത്രപ്പഴം തോൽകളഞ്ഞ് നുറുക്കി മിക്സിയിൽ അരച്ചത് – 500 ഗ്രാം
2. നെയ്യ് – 150 ഗ്രാം
3. ശർക്കര ഉരുക്കിയത്- 350 ഗ്രാം
4. കശുവണ്ടി, ബദാം – 50 ഗ്രാം
5. ഏലക്കാ പൊടി – ഒരു ടീസ്പൂൺ
6 കോൺ ഫ്ലവർ – 3 സ്പൂൺ
തയാറാക്കുന്ന വിധം
പാനിൽ കുറച്ച് നെയ് ഒഴിച്ച് നാലാമത്തെ ചേരുവകൾ വറത്തെടുക്കുക. ഈ പാനിലേക്ക് അരച്ചപഴം ഇട്ട് നന്നായി ഇളക്കുക.ഇതിലേക്ക് ശർക്കര ഉരുക്കിയത് ചേർത്തിളക്കുക, നന്നായി ഉരുകി വരുമ്പോൾ കോൺഫ്ലവർ കലക്കിയതും കുറച്ചു നെയ്യും ചേർത്തിളക്കുക. നന്നായി നെയ്യ് തെളിഞ്ഞു വരുമ്പോൾ ഏലക്കാ പൊടിയും, നെയ്യിൽ വറത്ത ചേരുവകളും ചേർത്തിളക്കുക. നെയ് പുരട്ടിയപ്ലേലേറ്റിലേക്ക് ഒഴിക്കുക നന്നായി ആറിയ ശേഷം മുറിച്ചെടുക്കുക.
Read also: ഊണിനൊപ്പം രുചികരമായ താറാവ് പിരളൻ