വടുവഞ്ചാൽ:വയനാട്-മലപ്പുറം അതിർത്തിയായ പരപ്പൻപാറയിൽ കാട്ടാനയുടെ ആക്രണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു.കാട്ടുനായ്ക്ക കോളനിയിലെ താമസക്കാരിയായ മിനിയാണ് മരിച്ചത്.
മിനിയുടെ ഭർത്താവിന് ഗുരുതരമായി പരിക്കേറ്റു.കാട്ടിനുള്ളിൽ തേൻ ശേഖരിക്കാൻ പോയപ്പോഴാണ് സംഭവം.മേപ്പാടിയിൽനിന്നും നിലമ്പൂരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്തേക്ക് തിരിച്ചു.
Read also :സിപിഎമ്മുകാർക്കു ‘ജയ് ചൈന’യാണ്: ജയ് ഹിന്ദ് വിളിക്കാൻ വെല്ലുവിളിച്ച് രാജീവ് ചന്ദ്രശേഖർ