വ്യത്യസ്തമായ രുചിയിൽ ഒരുക്കാം റഷ്യൻ സാലഡ്

ആവശ്യമായ ചേരുവകൾ

1. ഉരുളക്കിഴങ്ങും, ക്യാരറ്റും, ചതുര കഷ്ണങ്ങളായി ചെറുതായി നുറുക്കിയത് – ഓരോ കപ്പു വീതം

2. ബീൻസ്- ഒരു കപ്പ്

3. ഗ്രീൻപീസ് – അര കപ്പ്

4. മയോണെസ്-2 സ്പൂൺ

5. പൈനാപ്പിൾ നുറുക്കിയത് – ഒരു കപ്പ്

6. കുരുമുളകുപൊടി – ഒരു ടീസ്പൂൺ

7. ഉപ്പ് – പാകത്തിന്

തയാറാക്കുന്ന വിധം

ഒരു പാനിൽ അര ലീറ്റർ വെള്ളം ഒഴിച്ചു ഉപ്പ് ഇട്ട് തിളയ്ക്കുമ്പോൾ ഒന്നു മുതൽ മൂന്നു വരെയുള്ള ചേരുവകൾ ഇട്ട് വേവിച്ചെടുക. വെള്ളം ഊറ്റി കളഞ്ഞ് നന്നായി ആറിയ ശേഷം, അതിലേക്ക് നാലു മുതൽ ഏഴുവരെയുള്ള ചേരുവകൾ ചേർത്തിളക്കി റഷ്യൻ സാലഡ് തയാറാക്കുക.

Read also: കുട്ടികളുടെ ഇഷ്ടപ്പെട്ട മധുരപലഹാരമായ മൈസൂർ പാക് വെറും മൂന്ന് ചേരുവകൾ കൊണ്ട് വീട്ടിൽ തയാറാക്കാം