ആവശ്യമായ ചേരുവകൾ
1. കോളിഫ്ലവർ – ഒരു ചെറുത്
2.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
3. കടുക് – അര ചെറിയ സ്പൂൺ
4.സവാള – ഒന്ന്, കനം കുറച്ചരിഞ്ഞത് വെളുത്തുള്ളി അരിഞ്ഞത് – അര ചെറിയ സ്പൂൺ
ഇഞ്ചി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
പച്ചമുളക് – രണ്ട്, അരിഞ്ഞത്
കറിവേപ്പില – രണ്ടു തണ്ട്
5. മല്ലിപ്പൊടി – രണ്ടു ചെറിയ സ്പൂൺ
മുളകുപൊടി – ഒരു ചെറിയ സ്പൂൺ
ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
6. തക്കാളി – ഒരു ചെറുത്, അരിഞ്ഞത്
7.തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത ഒന്നാം പാൽ – കാൽ കപ്പ് രണ്ടാം പാൽ – ഒരു കപ്പ്
8. വിനാഗിരി – ഒരു ചെറിയ സ്പൂൺ
മല്ലിയില അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ
തയ്യാറാക്കുന്ന വിധം
കോളിഫ്ലവർ വൃത്തിയാക്കി പൂക്കളായി അടർത്തി, നന്നായി കഴുകിയ ശേഷം ചെറുചൂടുവെള്ളത്തിൽ ഇട്ടു വയ്ക്കുക. 10 മിനിറ്റിനു ശേഷം ഊറ്റി വയ്ക്കണം. എണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം നാലാമത്തെ ചേരുവ ചേർത്തു വഴറ്റി ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റുക. ∙ മസാല മൂത്തു വരുമ്പോൾ കോളിഫ്ളവറും തക്കാളിയും ചേർത്തു മൂന്നു മിനിറ്റ് വഴറ്റിയ ശേഷം രണ്ടാംപാൽ ചേർത്തിളക്കി കോളിഫ്ളവർ വേവിക്കുക. ഇതിലേക്ക് ഒന്നാംപാലും വിനാഗിരിയും മല്ലിയിലയും ചേർത്തു തിള വന്നു തുടങ്ങുമ്പോൾ വാങ്ങി ചൂടോടെ വിളമ്പാം.
Read also: ഓറഞ്ച് നീരുകൊണ്ട് രുചികരമായി തയാറാക്കാവുന്ന ജെല്ലി