പണ്ടൊക്കെ ഒരു വിരൽ കനത്തിൽ കുഴിയെടുത്തു വിത്തുകൾ വിതറിയാൽ പല പച്ചക്കറികളും വളർന്നു വരുമായിരുന്നു. അങ്ങനെ മുറ്റത്ത് വളർന്ന എത്രയോ പച്ചക്കറികൾ നമ്മളുടെ ചോറ്റുപാത്രങ്ങൾ നിറച്ചിരിക്കുന്നു. നമുക്ക് സുപരിചിതമായൊരു പച്ചക്കറിയാണ് ചുവന്ന ചീര. യാതൊരുവിധ ദോഷവും ശരീരത്തിന് ചെയ്യാത്ത ചുവന്ന ചേര ഔഷധ ഗുണങ്ങളുടെ കലവറ കൂടിയാണ്. ഇവ നിരവധി ആരോഗ്യ ഗുണങ്ങൾ പ്രധാനം ചെയ്യുന്നു. ഷുഗർ രോഗികൾക്ക് ഇത് സഹായകമാകും.
ഷുഗർ എങ്ങനെ കുറയ്ക്കും?
ചുവന്ന ചീരയിൽ കുറഞ്ഞ കലോറിയും ഉയർന്ന ഫൈബറും ഉള്ളതിനാൽ പ്രമേഹരോഗികൾക്ക് മികച്ചതാണ്.കുറഞ്ഞ ഗ്ലൈസെമിക് സൂചികയും ഉയർന്ന പോഷകഗുണവും ഉള്ളതിനാൽ ചുവന്ന ചീര പ്രമേഹ രോഗികൾക്ക് ആരോഗ്യകരമായ ഒരു ഓപ്ഷനാണ്. കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷണങ്ങളാണ് പ്രമേഹരോഗികൾക്ക് ഗുണകരം.
ചുവന്ന ചീരയ്ക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയുണ്ട്. ആയതിനാൽ ഇത് രക്തത്തിലെ പഞ്ചസാര വർധിപ്പിക്കാനുള്ള സാധ്യത കുറവാണ്. കൂടാതെ, ചുവന്ന ചീരയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഗ്ലൂക്കോസ് ആഗിരണം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്താനും സഹായിക്കും. പ്രമേഹ വിരുദ്ധ ഗുണങ്ങളുള്ള ഫ്ലേവനോയിഡുകൾ പോലുള്ള ആരോഗ്യകരമായ സസ്യ രാസവസ്തുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്.
ചുവന്ന ചീരയിലെ നാരുകൾ രക്തത്തിലേക്ക് പഞ്ചസാര ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കാൻ സഹായിക്കും. ഇതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും
ചുവന്ന ചീരയുടെ ആരോഗ്യ ഗുണങ്ങൾ
ഇരുമ്പിന്റെ ഉറവിടമാണ്
വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.
ഓക്സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവയിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഇതിൽ അടങ്ങിയിരിക്കുന്നു.
ദഹനം
ഇതിലടങ്ങിയിരിക്കുന്ന ഫൈബറാണ് ദഹനം എളുപ്പത്തിലാക്കാൻ ഉപകരിക്കുന്നത്. ഇതിലൂടെ മലബന്ധം, ഗ്യാസ് പോലുള്ള ബുദ്ധിമുട്ടുകള്‍ക്കും ആശ്വാസം ലഭിക്കും.
കണ്ണുകളുടെ ആരോഗ്യം
കണ്ണുകളുടെ ആരോഗ്യത്തിനും ചീര നല്ലതാണെന്ന് പറയുന്നത് നിങ്ങളെല്ലാം കേട്ടിരിക്കും. ഇത് പച്ച ചീര മാത്രമാണെന്നാണ് പലരും വിചാരിച്ചിരിക്കുന്നത്. എന്നാല്‍ ചുവന്ന ചീരയും ഒരുപോലെ കാഴ്ചാശക്തിയും കണ്ണുകളുടെ ആരോഗ്യവും മെച്ചപ്പെടുത്തുന്നതിന് ഉപകാരപ്രദമാണ്.
രക്തം ശുദ്ധീകരിക്കുന്നു
രക്തം ശുദ്ധീകരിക്കുന്നതിനും സഹായിക്കുന്നൊരു വിഭവമാണ് ചുവന്ന ചീര. ഇതിലൂടെ ചര്‍മ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുകയും ചര്‍മ്മം കുറെക്കൂടി വൃത്തിയും ഭംഗിയുള്ളതുമാവുകയും ചെയ്യുന്നു.
ഹീമോഗ്ലോബിന്‍റെ അളവ് വര്‍ധിപ്പിക്കുന്നു
രക്തത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് വര്‍ധിപ്പിക്കുന്നതിനും ചുവന്ന ചീര സഹായിക്കുന്നു. ചുവന്ന ചീരയിലുള്ള അയേണ്‍ ആണിതിന് സഹായിക്കുന്നത്. ഹീമോഗ്ലോബിൻ കുറയുന്നത് മൂലം പലവിധ ആരോഗ്യപ്രശ്നങ്ങളും പ്രയാസങ്ങളും നേരിടാം. ഇത് പരിഹരിക്കാൻ ഭക്ഷണത്തിലൂടെ തന്നെയാണ് പ്രധാനമായും ശ്രമിക്കുക. അങ്ങനെയുള്ളവര്‍ തീര്‍ച്ചയായും ചുവന്ന ചീര ഡയറ്റിലുള്‍പ്പെടുത്തണം.