വലിയ ചെലവില്ലാതെ ഒരു പപ്പായ ഷേക്ക് വീട്ടിലൊരുക്കാം

ആവശ്യമായ ചേരുവകൾ

ചെറിയ കഷണങ്ങളാക്കിയ പപ്പായ: ഒരു കപ്പ്

നന്നായി തണുത്ത പാൽ: ഒന്നര കപ്പ്

പഞ്ചസാര: മുക്കാൽ കപ്പ് (ആവശ്യത്തിന്)

തേൻ: രണ്ട് ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

പാലും പപ്പായക്കഷണങ്ങളും പഞ്ചസാരയും മിക്സറിൽ അടിച്ചെടുക്കുക. പഞ്ചസാര മുഴുവൻ അലിയുന്നതാണു പാകം. കുടിക്കുന്നതിനു തൊട്ടുമുൻപു തേൻ ചേർത്തെടുക്കാം.

Read also: കോളിഫ്ലവർകൊണ്ടൊരു മപ്പാസ്