വൈകിയുള്ള ഭക്ഷണം കഴിപ്പ്, തെരഞ്ഞെടുക്കുന്ന ഭക്ഷണം, തുടങ്ങിയവ മൂലം വയറിൽ ഗ്യാസ് കയറുക പലർക്കും പതിവാണ്. ഇതിനൊരു പരിഹാരമായി ഗുളികയും മരുന്ന് കഴിക്കുകയാണ് എല്ലാവരും ചെയ്യുന്നത്. എന്നാൽ ചില ഒറ്റമൂലികൾ ഗ്യാസിനെ പ്രതിരോധിക്കും. അതിലൊന്നാണ് മല്ലിയില. മല്ലിയില, ഇഞ്ചി, ഒരു കഷ്ണം വെളുത്തുള്ളി എന്നിവ ചെറുതായൊന്നു ചതച്ചു കഴിച്ചാൽ ഗ്യാസ് വളരെ പെട്ടന്ന് മാറും.
മല്ലിയിലയിൽ ലിനോലെയിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒന്നാണ്. എൻ ഐ എൻ അനുസരിച്ച്, 100 ഗ്രാം മല്ലിയിലയിൽ 31 കിലോ കലോറി, 2 ഗ്രാം കാർബോഹൈഡ്രേറ്റ്, 4 ഗ്രാം പ്രോട്ടീൻ, 0.7 ഗ്രാം കൊഴുപ്പ്, 146 മില്ലിഗ്രാം കാൽസ്യം, 5.3 മില്ലിഗ്രാം ഇരുമ്പ്, 4.7 ഗ്രാം നാരുകൾ, 24 മില്ലിഗ്രാം വിറ്റാമിൻ സി, 635 മില്ലിഗ്രാം വിറ്റാമിൻ എന്നിവ ഉൾക്കൊള്ളുന്നു.
മല്ലിയിലയുടെ മറ്റു ഗുണങ്ങൾ എന്തെല്ലാം?
ചർമ്മത്തിന്റെ ആരോഗ്യം
മല്ലിയലയിൽ ഇരുമ്പ്, വിറ്റാമിൻ ഇ, എ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇത് ചർമ്മത്തെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കൽസിനെതിരെ പോരാടുന്നു. അധിക എണ്ണ ആഗിരണം ചെയ്യാനുള്ള കഴിവ് ഈ മല്ലിയിലയ്ക്കുണ്ട്. അത് കൊണ്ട് എണ്ണമയമുള്ള ചർമ്മത്തിനും മല്ലിയില പ്രതിവിധിയായി പ്രവർത്തിക്കുന്നതാണ്. ചർമ്മത്തെ ശമിപ്പിക്കാനും തണുപ്പിക്കാനും സഹായിക്കുന്ന ആന്റിമൈക്രോബയൽ, ആന്റിസെപ്റ്റിക്, ആന്റിഫംഗൽ ഏജന്റ് കൂടിയാണ് ഈ മല്ലിയില.
ദഹനത്തിനും കുടലിനും
മല്ലിയില കഴിക്കുന്നത് ദഹനത്തിന് നല്ലതാണ്. ദഹനവ്യലസ്ഥയിലെ തകരാറുകൾക്കെതിരെയും കുടൽ രോഗങ്ങൾക്കെതിരേയും പ്രവർത്തിക്കും. വയറിന്റെ ആരോഗ്യത്തിനും മല്ലയില ഏറെ നല്ലതാണ്.
കരൾ
കരൾ സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരമാണ് മല്ലിയില. മല്ലിയിലയിൽ ഫ്ലേവനോയ്ഡുകളും ആൽക്കനോയിഡുകളും അടങ്ങിയിട്ടുണ്ട്.
ചർമ്മത്തിനും ആരോഗ്യത്തിനും
ചർമ്മത്തിന്, മല്ലിയില പേസ്റ്റ് ഉണ്ടാക്കി ചർമ്മത്തിൽ പുരട്ടി 15 മിനിറ്റിനു ശേഷം കഴുകുക. വിറ്റാമിനുകളുടെയും ധാതുക്കളുടെയുംശുപാർശിത അളവ് ലഭിക്കുന്നതിന് സഹായിക്കുന്നതിന് മല്ലിയില ജ്യൂസ് സഹായകരമാണ്. ഒരു ദിവസം ഒരു ഗ്ലാസ് ജ്യൂസ് കഴിക്കാൻ ശ്രമിക്കുക അല്ലെങ്കിൽ നിങ്ങളുടെ ബട്ടർ മിൽക്ക് ഗ്ലാസിൽ 1 അല്ലെങ്കിൽ 2 ടീസ്പൂൺ ജ്യൂസ് ചേർക്കുക
വിറ്റാമിൻ
സിങ്ക്, കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും ഇവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രമല്ല, കരോട്ടിനോയിഡുകൾ, ഫ്ലേവനോയ്ഡുകൾ, ആന്തോസയാനിനുകൾ തുടങ്ങിയ ശക്തമായ ആന്റിഓക്‌സിഡന്റുകളുടെ ഗുണങ്ങളും അവയ്ക്ക് ഉണ്ട്.
മല്ലിയിലയിൽ മികച്ച അളവിൽ വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ, കരോട്ടിനോയിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നല്ല കാഴ്ചശക്തി വർദ്ധിപ്പിക്കാൻ സഹായിക്കും. മല്ലിയിലയുടെ ദൈനംദിന ഉപയോഗം പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ (ARMD) വൈകിപ്പിക്കാനും കൺജങ്ക്റ്റിവിറ്റിസ് സുഖപ്പെടുത്താനും സഹായിക്കുമെന്ന് പഠനങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.
മല്ലിയിലയിൽ വിറ്റാമിൻ സിയും വിറ്റാമിൻ ഇയും ധാരാളമുണ്ട്. വിറ്റാമിൻ എയ്‌ക്കൊപ്പം ഈ രണ്ട് പോഷകങ്ങളും പ്രതിരോധശേഷി ക്രമേണ മെച്ചപ്പെടുത്താൻ സഹായിക്കും. മല്ലിയിലയിലെ നാരുകളുടെയും പ്രോട്ടീനുകളുടെയും ഗണ്യമായ അളവ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
മല്ലിയില പതിവായി കഴിക്കുന്നത് എൽഡിഎൽ (മോശം) കൊളസ്ട്രോൾ കുറയ്ക്കാനും എച്ച്ഡിഎൽ (നല്ല) കൊളസ്ട്രോൾ മെച്ചപ്പെടുത്താനും സഹായിക്കും.
മഞ്ഞപ്പിത്തം
മല്ലിയിലയിലെ ആൽക്കലോയിഡുകളുടെയും ഫ്ലേവനോയിഡുകളുടെയും സമ്പന്നമായ അളവ് മഞ്ഞപ്പിത്തം, പിത്തരസം എന്നിവ പോലുള്ള കരൾ രോഗങ്ങൾ ഭേദമാക്കാൻ സഹായിക്കുന്നു. കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളാൽ സമ്പന്നമായ മല്ലിയില സന്ധിവാതവുമായി ബന്ധപ്പെട്ട വേദനയിൽ നിന്നും എല്ലിനെ സംരക്ഷിക്കുന്നു.
നാരുകൾ
മല്ലിയിലയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രശ്നങ്ങളിൽ നിന്ന് ആശ്വാസം നൽകാൻ സഹായിക്കും. വയറ്റിലെ അസ്വസ്ഥത, വയറിളക്കം, ഗ്യാസ് അല്ലെങ്കിൽ ഓക്കാനം തുടങ്ങിയ വിവിധ ദഹനപ്രശ്നങ്ങൾക്കും ഇത് സഹായകമാണ്.