ആവശ്യമായ ചേരുവകൾ
1. റവ- 250 ഗ്രാം
2. തൈര്- 100 ഗ്രാം
3. ഉപ്പ് – പാകത്തിന്
4. പച്ചമുളക് നുറുക്കിയത് -3 എണ്ണം, ഉള്ളി, തക്കാളി, കാപ്സിക്കം, മല്ലിയില എന്നിവ നുറുക്കിയത് 75 ഗ്രാം, കാരറ്റ് ചീകിയത് 25 ഗ്രാം.
5. ബ്രഡ്- 6 കഷ്ണം
6. ഗ്രീൻ ചട്ണി- രണ്ടു സ്പൂൺ
7. ബട്ടർ – 50 ഗ്രാം
തയാറാക്കുന്ന വിധം
1 മുതൽ 4 വരെയുള്ള ചേരുവകൾ ചേർത്തിളക്കുക. ദോശ കല്ല് ചൂടാകുമ്പോൾ ബ്രഡിൽ ഗ്രീൻ ചട്ടണി പുരട്ടി ദോശ കല്ലിൽ വയ്ക്കുക. ബ്രഡിന്റെ മുകളിൽ ഇളക്കിയ മസാല വച്ച് ബട്ടർ ഇട്ട് ടോസ്റ്റ് ചെയ്ത് എടുക്കുക.
Read also: ഐസ്ക്രീമിന്റെ തണുപ്പിൽ ചോക്കലേറ്റ് മിൽക്ക് ഷെയ്ക്ക് തയാറാക്കിയാലോ?