ആവശ്യമായ ചേരുവകൾ
1. ഉരുളക്കിഴങ്ങ്- 250 ഗ്രാം
2. കോൺഫ്ലവർ- 3 സ്പൂൺ
3. എണ്ണ- വറക്കാൻ ആവശ്യത്തിന്
4. സവാള ചെറുതായി നുറുക്കിയത്- 150 ഗ്രാം
5. കശ്മീരി മുളകുപൊടി- ഒരു സ്പൂൺ
6. ഗരം മസാല, ജീരകപ്പൊടി, ഉപ്പ്, മഞ്ഞ പൊടി,മല്ലിയില- പാകത്തിന്
തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ ഉരുളക്കിഴങ്ങ് മുങ്ങിക്കിടക്കുന്ന പാകത്തിന് വെള്ളം ഒഴിച്ച് ഉപ്പിട്ട് നന്നായി തിളപ്പിച്ച് ഊറ്റി എടുക്കുക. കോൺഫ്ലവർ ഇട്ട് ഇളക്കി എണ്ണയിൽ വറത്തുകോരുക.പാനിൽ എണ്ണ ഒഴിച്ച് സവാള ഉപ്പിട്ട് നന്നായി വഴറ്റുക ഇതിലേക്ക് 5, 6, ചേരുവകളും വറത്ത ഉരുളക്കിഴങ്ങും ചേർത്തിളക്കി ആലു 65 തയാറാക്കുക.
Read also: ഐസ്ക്രീമിന്റെ തണുപ്പിൽ ചോക്കലേറ്റ് മിൽക്ക് ഷെയ്ക്ക് തയാറാക്കിയാലോ?