കറുമുറാ കൊറിക്കാം ഫ്രൈഡ് നൂഡിൽസ്

ആവശ്യമായ ചേരുവകൾ

1. നൂസിൽസ്-200 ഗ്രാം

2. ഉരുളക്കിഴങ്ങ് നീളത്തിൽ നുറുക്കിയത്- 100 ഗ്രാം

3. ഇഞ്ചി, വെളുത്തുള്ളി, നുറുക്കിയത്- 100 ഗ്രാം

4. ക്യാപ്സിക്കം, ബീൻസ്, ക്യാരറ്റ്, തക്കാളി ഇവ നുറുക്കിയത്- 100 ഗ്രാം

5. സോയാസോസ്, ടൊമാറ്റോ സോസ് -3 സ്പൂൺ

6. മല്ലിയില, സ്പ്രങ് ഒണിയൻ-കുറച്ച്

7. നെയ്യ്- 2 സ്പൂൺ

8. കശുവണ്ടി- 25 ഗ്രാം

9. ഉപ്പ്-പാകത്തിന്

തയാറാക്കുന്ന വിധം

പാനിൽ എണ്ണ ഒഴിച്ച്, ന്യൂസിൽസ്, ഉരുളക്കിഴങ്ങ് എന്നിവ വേറെ വേറെ വറുത്തെടുക്കുക. പാനിൽ നെയ്യ് ഒഴിച്ച് കശുവണ്ടി വറുത്തെടുത്ത് മാറ്റിവയ്ക്കുക, ബാക്കി നെയ്യിൽ 3,4 ചേരുവകൾ ഉപ്പു ചേർത്ത് വഴറ്റുക. വറുത്ത ചേരുവകളും, 5,6,8 ചേരുവകളും ചേർത്തിളക്കി ഉപയോഗിക്കുക.

Read also: രുചികരമായ മുട്ടച്ചോറ്