ആവശ്യമായ ചേരുവകൾ
സോയാചങ്ക് – ഒരു കപ്പ്
സവാള അരിഞ്ഞത് – കാൽ കപ്പ്
വെളുത്തുള്ളി – നാല് അല്ലി
തക്കാളി – ഒരു വലുത്
ഗരം മസാല – ഒരു ടീസ്പൂൺ
കപ്പലണ്ടി – കാൽ കപ്പ്
ഇഞ്ചി – ഒരു ചെറിയ കഷണം
പച്ചമുളക് – ഒരെണ്ണം
കുരുമുളകുപൊടി – അര ടീസ്പൂൺ
മുളകുപൊടി – അര ടേബിൾസ്പൂൺ
കറിവേപ്പില – ഒരു തണ്ട്
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ഒരു ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
സോയാ ചങ്ക് അരമണിക്കൂർ ചൂടുവെള്ളത്തിൽ കുതിർത്തു വയ്ക്കുക. സവാള, തക്കാളി, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ അരിഞ്ഞു വയ്ക്കുക. ഒരു ചീനച്ചട്ടിയിൽ കപ്പലണ്ടി വറുത്തെടുക്കുക. കപ്പലണ്ടി മാറ്റി ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി സവാള, വെളുത്തുള്ളി, കറിവേപ്പില, ഇഞ്ചി എന്നിവ വഴറ്റുക. ഗരംമസാലപ്പൊടി, കുരുമുളകുപൊടി, മഞ്ഞൾപ്പൊടി, പച്ചമുളക് എന്നിവ ചേർക്കുക. കപ്പലണ്ടിയും സോയാചങ്കും തക്കാളിയും ചേർത്തു നല്ലവണ്ണം വേവിച്ചെടുക്കുക.
Read also: കറുമുറാ കൊറിക്കാം ഫ്രൈഡ് നൂഡിൽസ്