പി.ഡി.പി നേതാവ് അബ്ദുന്നാസർ മഅ്ദനിയുടെ നില ഗുരുതരം : വെന്റിലേറ്ററിലേക്ക് മാറ്റി

കൊച്ചി: പി.ഡി.പി നേതാവ് അബ്ദുന്നാസർ മഅ്ദിനിയുടെ ആരോഗ്യ നില ഗുരുതരം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി.

വ്യാഴാഴ്ച പുലർച്ച കടുത്ത ശ്വാസതടസ്സം നേരിട്ടതോടെയാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. വിദഗ്ധ ഡോക്ടർമാരുടെ സംഘം മഅ്ദനിയെ പരിശോധിച്ച് വരികയാണ്.

കഴിഞ്ഞമാസമാണ് വിദഗ്ധ ചികിത്സക്കായി മഅ്ദനിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

Read more : പഞ്ചാബിൽ ബി.ജെ.പിയിൽ ചേരുന്ന എ.എ.പി എം.എൽ.എമാർക്ക് പണവും,വൈ പ്ലസ് സുരക്ഷയും,ലോക്സഭാ സ്ഥാനാർത്ഥിത്വവും വാഗ്ദാനം ചെയ്തു : ആരോപണവുമായി സൗരഭ് ഭരദ്വാജ്