കൊച്ചി: കൊച്ചിയിലെ കായൽ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മറൈൻഡ്രൈവിൽ പുതിയ എട്ട് ബോട്ട് ജെട്ടികൾ നിർമിക്കാനൊരുങ്ങി ജിസിഡിഎ. സ്വകാര്യ ബോട്ട് ടൂറിസത്തിന് പിന്തുണ നൽകി രണ്ട് കോടി ചെലവിൽ ഫ്ലോട്ടിങ് ബോട്ട് ജെട്ടികളാണ് മറൈൻഡ്രൈവിൽ നിർമിക്കുക. മറൈൻഡ്രൈവിലെ വാക്ക് വേയോട് ചേർന്നാകും ജെട്ടികൾ നിർമിക്കുക.
എട്ടോളം ബോട്ട് ജെട്ടികൾ നിർമിക്കാനാണ് തീരുമാനം. കായലിന് അടിയിൽ പൈൽ ചെയ്ത ശേഷം കോൺക്രീറ്റ് ജെട്ടികൾ നിർമിക്കുന്നതിന് വലിയ തുക ചെലവ് വരുന്നതിനാലാണ് ഫ്ലോട്ടിങ് ജെട്ടികൾ നിർമിക്കുന്നത്. ലോക്സഭാ തെരെഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞാകും ജിസിഡിഎ ടെൻഡർ നടപടികളിലേക്ക് കടക്കുക.
രുന്ന ഒരു വർഷത്തിനുള്ളിൽ പദ്ധതിയുടെ നിർമാണം പൂർത്തികരിക്കുകയാണ് ലക്ഷ്യം. അതേസമയം സ്വകാര്യ ബോട്ടുടമകളിൽനിന്ന് ചെറിയ രീതിയിൽ യൂസർ ഫീ ഈടാക്കിയാകും ജെട്ടിയുടെ നടത്തിപ്പ്. തുക എത്രയെന്നത് പിന്നീടാകും തീരുമാനിക്കുക.