കൊച്ചി: വൈവിധ്യമാർന്ന വിവാഹ ആഭരണങ്ങളുടെ ശേഖരവുമായി ജോയ്ആലുക്കാസ് ഷോറൂമുകളിൽ മംഗല്യ ഉത്സവത്തിന് തുടക്കമായി. വിവാഹ ആഭരണങ്ങൾക്ക് സ്പെഷ്യൽ വെഡ്ഡിംഗ് ഓഫറായ 2.99 ശതമാനം മാത്രം പണിക്കൂലി മംഗല്യ ഉത്സവത്തിന്റെ ഭാഗമായി നൽകുന്നത്.
ഏത് ജൂവലറിയിൽ നിന്നും വാങ്ങിയ പഴയ സ്വർണാഭരണങ്ങൾ മാറ്റി, പുതിയ നൂറുശതമാനം എച്ച് യു ഐ ഡി 916 ഹാൾമാർക്ക് ആഭരണമാക്കുന്നതിനുള്ള എക്സ്ചേഞ്ച് സൗകര്യവും ഷോറൂമുകളിൽ ലഭ്യമാണ്. ജോയ്ആലുക്കാസിന്റെ ഷോറൂമുകളിൽ നിന്നും പർച്ചേസ് ചെയ്യുന്ന ആഭരണങ്ങൾക്ക് ആജീവനാന്ത സൗജന്യ മെയിന്റനന്‍സും ഒരുവർഷത്തെ സൗജന്യ ഇൻഷുറൻസും കമ്പനി ഉറപ്പു നൽകുന്നു. കൂടാതെ, ബൈബാക്ക് ഗ്യാരണ്ടി സൗകര്യവും ജോയ്ആലുക്കാസ് ഷോറൂമുകളിൽ ലഭ്യമാണ്.
ദശലക്ഷത്തിലേറെ വൈവിധ്യമാർന്ന രൂപകൽപ്പനകളിൽ ഒരുക്കിയ വിപുലമായ ആഭരണ ശേഖരമാണ് ഉപഭോക്താക്കൾക്കായി ജോയ്ആലുക്കാസ് ഒരുക്കിയിട്ടുള്ളത്. പുതിയ ട്രെൻഡുകൾക്കൊപ്പം പാരമ്പര്യ അഭിരുചികളും കോർത്തിണക്കിയ ആഭരണങ്ങളാണിവ.
വിവാഹങ്ങൾക്കായി ഒരുങ്ങുന്ന കുടുംബങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്ന മികച്ച ഓഫറാണ് മംഗല്യ ഉത്സവം. മനസ്സിനിണങ്ങിയ ആഭരണങ്ങൾ അത്യാകർഷക ആനുകൂല്യങ്ങളോടെ സ്വന്തമാക്കാൻ ഈ ഓഫർ അവസരം ഒരുക്കുന്നു. ഇളവുകൾക്കൊപ്പം ആഭരണ പ്രേമികൾക്ക് ലോകോത്തര ഷോപ്പിങ് അനുഭവവും തങ്ങളുടെ ഷോറൂമുകളിൽ ലഭിക്കുമെന്ന് ജോയ്ആലുക്കാസ് ചെയർമാനും എംഡിയുമായ ജോയ് ആലുക്കാസ് പറഞ്ഞു.