ദിവസം തോറും അപ്ഡേറ്റഡ് ആയി കൊണ്ടിരിക്കുകയാണ് നമ്മൾ ഉപയോഗിക്കുന്ന ഓരോ ആപ്പും. അതിലെ പ്രധാനിയാണ് വാട്ട്സാപ്പ്. ദശലക്ഷക്കണക്കിന് ആൾക്കാരാണ് വാട്സാപ്പ് ഉപയോഗിക്കുന്നത്. ഇപ്പോളിതാ പുതിയ ഫീച്ചറുമായി വന്നിരിക്കുകയാണ് വാട്സാപ്പ്. പിന്നിങ് ഓപ്‌ഷൻ ഒന്നിൽ നിന്നും മുന്നിലേക്ക് ഉയർത്തിയതാണ് ഇപ്പോഴത്തെ അപ്ഡേഷൻ
എന്താണ് പിന്നിങ് ഓപ്‌ഷൻ?
പ്രധാനപ്പെട്ട ചാറ്റുകൾ പിന് ചെയ്തു വയ്ക്കാനുള്ള സൗകര്യം വാട്ട്സാപ്പ് നൽകുന്നുണ്ട്. ഇത് മൂലം പ്രധാനപ്പെട്ട ആളുകളുടെ ചാറ്റുകൾ വാട്സാപ്പ് ചാറ്റ് ഡിസ്പ്ലയുടെ മുൻപിൽ തന്നെ നമുക്ക് കാണാൻ കഴിയും. വിവരങ്ങൾ മറന്നു പോകാതിരിക്കുവാനും, ചെയ്യേണ്ട കാര്യങ്ങൾ ഓർത്ത് വായിക്കുവാനും പിന്നിങ് ഓപ്‌ഷൻ സഹായിക്കും. ഒരു ചാറ്റ് മാത്രമേ നമുക്ക് ഇത്തരത്തിൽ പിൻ ചെയ്തു വയ്ക്കുവാൻ സാധിക്കുകയുള്ളു. എന്നാൽ ഇപ്പോൾ ഇത് ഒന്ന് എന്നുള്ള ഓപ്‌ഷനിൽ നിന്നും മുന്നിലേക്ക് ഉയർത്തിയിട്ടുണ്ട്.
ഈ ഫീച്ചർ ഏതാനും ദിവസങ്ങൾക്കുള്ളിൽ ആൻഡ്രോയിഡ്, ഐഒഎസ്, വെബിൽ വാട്ട്‌സ്ആപ്പിൽ ലഭ്യമാക്കും. ഈ അപ്‌ഡേറ്റ് മാർക്ക് സക്കർബർഗും (മെറ്റാ സിഇഒ) വിൽ കാത്ത്കാർട്ടും (വാട്ട്‌സ്ആപ്പ് മേധാവി) അവരുടെ വാട്ട്‌സ്ആപ്പ് ചാനലുകളിൽ ഔദോഗികമായി അറിയിച്ചിട്ടുണ്ട്.
ഏതൊക്കെയാണ് ഉപയോഗം?
- പ്രധാനപ്പെട്ട വിവരങ്ങൾ പിൻ ചെയ്യാം
- സ്ക്രോൽ ചെയ്തു വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാം
- ചെയ്യേണ്ട കാര്യങ്ങൾ ടൈപ്പ് ചെയ്ത് സെല്ഫ് ചാറ്റിൽ പിൻ ചെയ്യാം
എങ്ങനെ പിൻ ചെയ്യാം
നിങ്ങൾക്ക് പിന് ചെയ്യേണ്ട ചാറ്റിൽ അമർത്തി പ്രസ് ചെയ്യുമ്പോൾ പിന് ചെയ്യാം എന്നൊരു ഓപ്‌ഷൻ വരും ഇത് ഉപയോഗപ്പെടുത്തി പിന് ചെയ്യാവുന്നതാണ്. ഒരു ചാറ്റ് ഇരുപത്തിൽ നാല് മണിക്കൂർ തുടങ്ങി മുപ്പത് ദിവസം വരെ പിൻ ചെയ്തു വയ്ക്കാം. 7 ദിവസം വരെ പിൻ ചെയ്തു വയ്ക്കാൻ സാധിക്കുന്ന ഓപ്‌ഷനും അവൈലബിൾ ആണ്.