പത്തനംതിട്ട:വീട് ജപ്തി ചെയ്യാനിരിക്കെ കിടപ്പുരോഗി സ്വയം കുത്തിമരിച്ചു.ഈ മാസം വീട് ജപ്തി ചെയ്യാനിരുന്നത്. പത്തനംതിട്ട നെല്ലിമുകൾ സ്വദേശി യശോദരൻ ആണ് സ്വയം കുത്തി മരിച്ചത്.അടൂർ കാർഷിക വികസന ബാങ്കിൽ നിന്നും എടുത്ത തുക തിരിച്ചടക്കാൻ കഴിഞ്ഞിരുന്നില്ല.
ഈ മാസം 25 ആയിരുന്നു ജപ്തി ചെയ്യാനിരുന്നത്. 23ന് വീട്ടിൽ ആരുമില്ലാത്ത സമയം യശോധരൻ സ്വയം കുത്തുകയായിരുന്നു. ഇന്ന് രാവിലെയോടെയാണ് മരണം സംഭവിച്ചത്.മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read also :മണിപ്പൂർ സർക്കാരിന്റെ ഈസ്റ്റർ അവധി റദ്ധാക്കൽ നടപടി ഞെട്ടിക്കുന്നതെന്ന് സതീശൻ