തിരുവനന്തപുരം: നിർഭയനായ പത്രപ്രവർത്തകൻ സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയുടെ 108 -ാം ചരമ വാർഷിക ദിനമായ ഇന്നലെ തിരുവനന്തപുരം പ്രസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു. പാളയത്തെ സ്വദേശാഭിമാനി പാർക്കിൽ സംഘടിപ്പിച്ച ചടങ്ങ് തിരുവനന്തപുരം പാർലമെൻ്റ് മണ്ഡലത്തിലെ സ്ഥാനാർത്ഥി സംഗമം കൂടിയായി മാറി.
സ്വദേശാഭിമാനി പ്രതിമയിൽ മാധ്യമ പ്രവർത്തകരടക്കം സമൂഹത്തിൻ്റെ വിവിധ മേഖലകളിലുള്ളവർ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണ യോഗം കേന്ദ്ര മന്ത്രിയും എൻ ഡി എ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. യു.സി.എഫ് സ്ഥാനാർത്ഥി ഡോ. ശശി തരൂർ, എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി.
പ്രസ് ക്ലബ് പ്രസിഡൻ്റ് എം.രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.പി.മോഹനൻ, പ്രസ് ക്ലബ് സെക്രട്ടറി കെ.എൻ.സാനു, നഗരസഭാ കൗൺസിലർ മേരി പുഷ്പം എന്നിവർ സംസാരിച്ചു.
Read also :വീട് ജപ്തി ചെയ്യാനിരിക്കെ കിടപ്പുരോഗി സ്വയം കുത്തി മരിച്ചു