മെർസീഡിസ് ബെൻസ് കഴിഞ്ഞ ആറ് മാസത്തിനിടെ ഒരുപിടി മോഡലുകളെയാണ് ഇന്ത്യയില്‍ പുറത്തിറക്കിയത്.മെർസീഡിസ് ബെൻസ് എല്ലാവർക്കും പ്രിയപെട്ടതാണ്.സ്റ്റൈലിന്റെ കാര്യത്തിൽ ആണേലും അതിന്റെ പ്രവർത്തനത്തിലും എന്നാൽ ഇപ്പോൾ ജനശ്രദ്ധ മുഴുവൻ ബെൻസിന്റെ ഈ മോഡലിനോടാണ്.
പുതിയ സി63 എഎംജി-യിൽ നിന്ന് ഏറെ ചർച്ച ചെയ്യപ്പെട്ട 2.0-ലിറ്റർ ഫോർ സിലിണ്ടർ എഞ്ചിൻ കടമെടുത്ത്, മെഴ്‌സിഡസ്-ബെൻസ് തങ്ങളുടെ മുൻനിര സ്‌പോർട്‌സ് കൂപ്പെയിലേക്ക് ഇത് മാറ്റി സ്ഥാപിച്ചു. ഇതാണ് മെഴ്‌സിഡസ്-എഎംജി ജിടി 43, എഎംജി ജിടി ലൈനപ്പിലെ ഏറ്റവും ജനപ്രിയ തെരഞ്ഞെടുപ്പായി ഇപ്പോൾ മാറിയിരിക്കുകയാണ്.എന്താണിതിന്റെ പ്രത്യേകത ?
ആദ്യം തന്നെ പറയേണ്ടത് എഞ്ചിൻ്റെ കാര്യമാണ് മുൻപ് സൂചിപ്പിച്ചത് പോലെ ചെറിയ നാല് സിലിണ്ടറിൽ നിന്ന് 421 ബിഎച്ച്പി -യും 500 എൻഎം ടോർക്കും പുറപ്പെടുവിക്കുന്ന എഎംജി ജിടിക്ക് വെറും 4.6 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. താരതമ്യപ്പെടുത്തുമ്പോൾ, 63 എഎംജി-യിലെ ഫുൾ-ബ്ലോൺ 585ബിഎച്ച്പി വി8 3.2 സെക്കൻഡിനുള്ളിൽ അതേ വേഗത നൽകാൻ കഴിയും. 476 ബിഎച്ച്പി വി8 ഉള്ള 55 എഎംജി പതിപ്പും 3.9 സെക്കൻഡിനുള്ളിൽ ഇത് ചെയ്യും.
അത് പോലെ തന്നെ അതിൻ്റെ ഫോർമുല 1-ഡിറൈവ്ഡ് ഇലക്ട്രിക്കലി-ഓപ്പറേറ്റഡ് ടർബോചാർജറും ബെൽറ്റ്-ഡ്രൈവ് സ്റ്റാർട്ടർ ജനറേറ്ററിനെ പോഷിപ്പിക്കുന്നവയാണ്. അത് കൊണ്ട് തന്നെ സ്റ്റാർട്ട്-സ്റ്റോപ്പ്, കോസ്റ്റിംഗ് ഫംഗ്‌ഷനുകൾ പോലുള്ള ഇന്ധന ലാഭിക്കൽ പ്രവർത്തനങ്ങൾക്ക് 43 എഎംജി പതിപ്പിന് 10കെഡബ്ലു ബൂസ്റ്റും ലഭ്യമാകുന്നുണ്ട്.
ഇത് കൂടുതൽ ശക്തമായ പതിപ്പുകളിൽ നിന്ന് അൽപ്പം വ്യത്യസ്തമായി കാണപ്പെടാം, എന്നാൽ 43 എഎംജിന് അഡാപ്റ്റീവ് എയറോഡൈനാമിക്സ് ഉണ്ട് എന്നത് മറ്റൊരു പ്രത്യേകതയാണ്. മുൻവശത്തെ എയർ ഇൻലെറ്റിന് പിന്നിൽ തിരശ്ചീനമായ സ്ലേറ്റുകളും വിപുലീകരിക്കാവുന്ന പിൻ സ്‌പോയിലറും ഇതിലുണ്ട്.
ഇപ്പോൾ ജിടി43 ആർഡബ്ല്യൂഡി പതിപ്പിലാണ് ലഭിക്കുന്നത്, അതിനാൽ അത് പുതുക്കിയ പിൻ സസ്പെൻഷൻ കിനിമാറ്റിക്സ്, ലൈറ്റ്വെയ്റ്റ് കോയിൽ സ്പ്രിംഗുകൾ, ടോർഷൻ ബാർ സ്റ്റെബിലൈസറുകൾ, അഡാപ്റ്റീവ് ഡാംപിംഗ് എന്നിവ കമ്പനി നൽകിയിട്ടുണ്ട്.
ബെൻസിൻ്റെ മറ്റ് അപ്ഡേറ്റുകളിലേക്ക് വരികയാണെങ്കിൽ 2021-ല്‍ ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയിലാണ് ഓള്‍-ഇലക്ട്രിക് ജി-വാഗണ്‍ ബ്രാന്‍ഡ് ആദ്യമായി അവതരിപ്പിച്ചത്. മറനീക്കി പ്രദര്‍ശിപ്പിച്ചുവെന്ന് മാത്രമല്ല പ്രൊഡക്ഷന്‍ സ്പെക്ക് EQG ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നും മെര്‍സിഡീസ് അറിയിച്ചു.
ഈ വര്‍ഷം അവസാനം അവസാനത്തോടെ EQG വില്‍പ്പനയ്ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐക്കണിക് എസ്‌യുവിയുടെ ഇലക്ട്രിക് അവതാരമായതിനാല്‍ തന്നെ EQG-യുടെ പ്രൊഡക്ഷന്‍-സ്പെക്ക് പതിപ്പ് കണ്‍സെപ്റ്റിന്റെ ബോക്സി ലുക്ക് നിലനിര്‍ത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
എന്നിരുന്നാലും ഐസിഇ പതിപ്പില്‍ നിന്ന് വേര്‍തിരിക്കാനും EQ നിരയിലേക്ക് കൊണ്ടുവരാനും EQG-യുടെ ജി-ക്ലാസ് ഡിസൈനില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തിയേക്കും. ഇലക്ട്രിക് മോഡലിനെ അതിന്റെ കൂടപ്പിറപ്പിനേക്കാള്‍ കൂടുതല്‍ എയറോഡൈനാമിക് കാര്യക്ഷമമായ മോഡലാക്കി മാറ്റാന്‍ ഈ മാറ്റങ്ങള്‍ സഹായിച്ചേക്കും.
റേഞ്ചിന്റെ കാര്യത്തിലും ഇത് സഹായകരമായിരിക്കും. ഇലക്ട്രിക് ജി-ക്ലാസിന്റെ ലാഡര്‍-ഫ്രെയിം ഷാസിയിലായിരിക്കും ബാറ്ററി പായ്ക്ക് ഘടിപ്പിക്കുക.പ്രൊഡക്ഷന്‍-സ്‌പെക് EQG കണ്‍സെപ്റ്റ് EQG-യുടെ ക്വാഡ്-മോട്ടോര്‍, ഓള്‍-വീല്‍ ഡ്രൈവ് സജ്ജീകരണവും നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു.
മോഡലിന്റെ പവര്‍ ഔട്ട്പുട്ട് കണക്കുകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എങ്കിലും വെറും 4.5 സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ EQG-ക്ക് സാധിക്കുമെന്നാണ് മെര്‍സിഡീസ് അവകാശപ്പെടുന്നത്. ഓരോ വീലിലും ഒരോ മോട്ടോര്‍ കാണപ്പെടുന്നതിനാല്‍ പ്രൊഡക്ഷന് കയറുന്ന ഇലക്ട്രിക് എസ്‌യുവി ഓഫ്‌റോഡ് ശേഷിയോടെ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
50.50 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലാണ് എസ്‌യുവി വിപണിയില്‍ എത്തിച്ചിരിക്കുന്നത്. GLA 200, GLA 220d 4മാറ്റിക്, GLA 220d 4മാറ്റിക്AMG ലൈന്‍ എന്നിങ്ങനെ മൂന്ന് ട്രിമ്മുകളില്‍ എസ്‌യുവി വാങ്ങാന്‍ സാധിക്കും. GLA 200 ട്രിമ്മിന് 50.50 ലക്ഷം രൂപയും GLA 220d 4മാറ്റിക് ട്രിമ്മിന് 54.75 ലക്ഷം രൂപയുമാണ് വില.