ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതയും മുൻ ഹരിയാന മന്ത്രിയുമായ സാവിത്രി ജിന്‍ഡാല്‍ കോണ്‍ഗ്രസ് അംഗത്വം രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു.
കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് തൊട്ടടുത്ത ദിവസമാണ് സാവിത്രിയുടെ ബിജെപി പ്രവേശനം. മകള്‍ സീമ ജിൻഡാലും ബിജെപിയില്‍ ചേർന്നിട്ടുണ്ട്. ബുധനാഴ്ച രാത്രിയാണ് മുൻ ഹരിയാന മന്ത്രി കൂടിയായ സാവിത്രി കോണ്‍ഗ്രസ് വിടുകയാണെന്ന് പ്രഖ്യാപിച്ചത്.
‘ഹിസാറിലെ ജനങ്ങളെ പ്രതിനിധീകരിച്ച് 10 വർഷം എംഎൽഎയായി, മന്ത്രിയെന്ന നിലയിൽ നിസ്വാർത്ഥമായി ഹരിയാന സംസ്ഥാനത്തെ സേവിച്ചു. ഹിസാറിലെ ജനങ്ങൾ എൻ്റെ കുടുംബമാണ്, എൻ്റെ കുടുംബത്തിൻ്റെ ഉപദേശപ്രകാരം ഞാൻ ഇന്ന് കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെക്കുന്നു’, സാവിത്രി ജിൻഡാല്‍ പറഞ്ഞു.
നവീൻ ജിൻഡാൽ പാര്‍ട്ടിയില്‍ ചേർന്ന് മണിക്കൂറുകൾക്ക് ശേഷം, അദ്ദേഹം 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ കുരുക്ഷേത്രയിൽ നിന്ന് മത്സരിക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചു.