മുംബൈ: രണ്ടായിരം രൂപയുടെ കറൻസികൾ മാറാനിരിക്കുന്നവർക്ക് മുന്നറിയിപ്പുമായി റിസർവ് ബാങ്ക്. അക്കൗണ്ടുകളുടെ വാർഷിക ക്ലോസിങ്ങുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഏപ്രിൽ ഒന്നിന് രണ്ടായിരം രൂപയുടെ നോട്ടുകൾ നിക്ഷേപിക്കാനോ മാറ്റിൻ നൽകാനുള്ള സൗകര്യം ഉണ്ടായിരിക്കില്ലെന്ന് റിസർവ് ബാങ്ക് അറിയിച്ചു.
എപ്രിൽ രണ്ടാം തീയതി മുതൽ ഈ സൗകര്യം പുനസ്ഥാപിക്കും.തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 19 റിസർവ് ബാങ്ക് ഓഫിസുകളിലാണ് 2000 രൂപ നോട്ട് മാറ്റിവാങ്ങാനോ നിക്ഷേപിക്കാനോ നിലവിൽ സൗകര്യമുള്ളത്
കഴിഞ്ഞ മെയ് 19ന് ആണ് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്നതായി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. ക്ലീന്‍ നോട്ട് നയത്തിന്റെ ഭാഗമായാണ് തീരുമാനമെന്നും വ്യക്തമാക്കിയിരുന്നു.
നോട്ട് നിരോധനത്തെ തുടര്‍ന്ന് വിപണിയില്‍ അതിവേഗം പണലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് 2000 രൂപയുടെ കറന്‍സി പുറത്തിറക്കിയത്. ലക്ഷ്യം പൂര്‍ത്തിയാക്കുകയും ആവശ്യത്തിന് ചെറിയ മൂല്യമുള്ള നോട്ടുകള്‍ ലഭ്യമാകുകയും ചെയ്തതോടെ 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 2000 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തിവെച്ചിരുന്നു.