ചെന്നൈ: തമിഴ്നാട്ടിലെ ആല്‍വാര്‍പേട്ടില്‍ ബാറിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് മൂന്ന് മരണം. ഒന്നാം നിലയുടെ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്.
ഇന്ന് രാത്രി 7.30 തോടെയാണ് അപകടമുണ്ടായത്. ദേശീയ ദുരന്ത നിവാരണ സേനയും അഗ്നി രക്ഷാ സേനയും ചേർന്ന് അപകടത്തിൽപ്പെട്ടവരെ പുറത്തെത്തിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റു.
അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. ബാറിന്റെ പ്രവര്‍ത്തന സമയത്തിലായിരുന്നു അപകടം.
മേൽക്കൂര തകര്‍ന്നുവീണ ഭാഗത്ത് 17 ജോലിക്കാരും മൂന്ന് അതിഥികളുമുണ്ടായിരുന്നു. ഒന്നാം നിലയുടെ മേൽക്കൂരയാണ് ഇടിഞ്ഞ് വീണത്. മരിച്ചവരിൽ രണ്ട് പേര് മണിപ്പൂര്‍ സ്വദേശികളും ഒരാൾ ഡിണ്ടിഗൽ സ്വദേശിയുമാണ്.
ബാറിനോട് ചേര്‍ന്ന് മെട്രോയുടെ നിര്‍മാണ പ്രവൃത്തി നടക്കുന്നുണ്ടായിരുന്നു. ഇതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.