ന്യൂ യോർക്ക് : ഗാസയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് കൊണ്ട് നൂറുകണക്കിന് പ്രതിഷേധക്കാർ വ്യാഴാഴ്ച വൈകുന്നേരം ന്യൂയോർക്ക് സിറ്റിയിലെ മാൻഹട്ടനിലെ റേഡിയോ സിറ്റി മ്യൂസിക് ഹാളിന് പുറത്ത് പ്രകടനം നടത്തി. ഐക്കണിക് സംഗീത വേദിയിൽ യു.എസ് പ്രസിഡൻ്റ് ജോ ബൈഡൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള ധനസമാഹരണ പരിപാടി നടക്കുന്ന സമയത്തായിരുന്നു പ്രതിഷേധ റാലി.
ഫണ്ട് ശേഖരണത്തിന് മുൻ യുഎസ് പ്രസിഡൻ്റുമാരായ ബരാക് ഒബാമയും, ബിൽ ക്ലിൻ്റണും പങ്കെടുത്തിരുന്നു . പരിപാടിക്ക് പുറത്ത് പ്രതിഷേധക്കാർ ബൈഡനെയും ഡെമോക്രാറ്റിക് പാർട്ടിയെയും “യുദ്ധ കുറ്റവാളികൾ” എന്ന് വിശേപ്പിക്കുകയും, ഇസ്രായേലിനുള്ള എല്ലാ സഹായങ്ങളും നിർത്തലാക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.
Read more : സിറിയൻ നഗരമായ ആലപ്പോയിൽ ഇസ്രായേൽ ആക്രമണം : സൈനികരുൾപ്പെടെ 33 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
5,000-ത്തിലധികം ആളുകൾ 225 ഡോളറിനും 500,000 ഡോളറിനും ഇടയിൽ ധനസമാഹരണ പരിപാടിയിൽ പങ്കെടുക്കുന്നതിനായി നൽകിയെന്നാണ് ലഭ്യമായ വിവരം.ഇതിലൂടെ ബൈഡൻ്റെ പ്രചാരണത്തിനായി $25 മില്യൺ എന്ന റെക്കോർഡ് തുക സമാഹരിക്കാനായി.