തടി കുറയ്ക്കാൻ പല വഴികളുണ്ട്. പട്ടിണി കിടന്നു തടി കുറയ്ക്കുന്നർ വരെയുണ്ട്. എന്നാൽ ഇവയൊക്കെ അശാസ്ത്രീയമായ രീതികളാണ്. ഇത്തരത്തിലുള്ള കുറുക്കു വഴികൾ നിരവധി ആരോഗ്യ പ്രശനങ്ങളുണ്ടാക്കും.
ആരോഗ്യപ്രശനങ്ങൾ വരാതിരിക്കാൻ സമീകൃതമായ ഡയറ്റാണ് എടുക്കേണ്ടത്. അതിൽ പ്രോട്ടീൻ, കാർബ്, വിറ്റാമിൻ എന്നിവ അടങ്ങിയിരിക്കണം. ഡയറ്റെടുക്കുന്നില്ലായെങ്കിൽ നമുക്ക് പരീക്ഷിക്കാവുന്നത് ചില ഒറ്റമൂലി പ്രയോഗങ്ങളാണ്. അതിൽ പ്രധാനപ്പെട്ടയൊന്ന് തുളസി. വീട്ടിലും പറമ്പിലുമൊക്കെ ദാരാളം കണ്ടു വരുന്ന തുളസി നിരവധി ആരോഗ്യ ഗുണങ്ങളുള്ള ചെടിയാണ്. തുളസിയിൽ തന്നെ അനവധി വെറൈറ്റികളുണ്ട്.
നമുക്ക് ഏറെ പരിചിതമായതാണ് , കൃഷണ തുളസിയും , വെള്ള തുളസിയും. ഇവിടെ തടി കുറയ്ക്കാൻ ആവിശ്യം വെള്ള തുളസിയാണ്. രാവിലെ തന്നെ തുളസി കഴിച്ചാൽ ആരോഗ്യകരമായ രീതിയിൽ തടി കുറയ്ക്കാം. ശരീരത്തിലെ അഴുക്കുകളും വിഷമയമായിട്ടുള്ള വസ്തുക്കളും നീക്കം ചെയ്യാനും തുളസി സഹായകമാണ്. ശരീരത്തിൽ നിന്ന് ഇത്തരം ആവശ്യമില്ലാത്ത വസ്തുക്കൾ നീക്കം ചെയ്യുന്നതോടെ തന്നെ ഭാരം കുറയും.
തുളസിയുടെ ഗുണങ്ങൾ എന്തെല്ലാം?
മെറ്റബോളിസം
ശരീരത്തിലെ മെറ്റബോളിസം കൂട്ടാൻ അത്യുത്തമമാണ് തുളസി. എത്ര കാലറി നാം ദഹിപ്പിച്ചെടുക്കുന്നുണ്ട് എന്ന് ശരീരത്തിലെ മെറ്റാബോളിസത്തിന്റെ അളവ് നോക്കി നമുക്ക് മനസിലാക്കാവുന്നതാണ്. മെറ്റബോളിസം കൂടുന്നതനുസരിച്ച് ശരീരഭാരം കുറയുന്നു. രാവിലെ തന്നെ തുളസി കഴിക്കുന്നതിലൂടെ മെറ്റബോളിസം ഉയരുകയാണ് ചെയ്യുന്നത്.
തുളസി എങ്ങനെ ഉപയോഗിക്കാം?
വീടുകളിൽ വെള്ളം തിളപ്പിക്കാൻ തുളസി ഉപയോഗിക്കാറുണ്ട്. തുളസിയിട്ട ഇളം ചൂടുവെള്ളം കുടിക്കുന്നത് ദഹനത്തിനും ഉത്തമമാണ്. തുളസിച്ചായ ഉണ്ടാക്കി കുടിക്കുന്നതും ഉത്തമമാണ്. സാധാരണ കട്ടൻചായ ഉണ്ടാക്കുന്ന രീതിയിൽ തന്നെയാണ് ഇതും. വെള്ളം തിളപ്പിച്ച ശേഷം ചായപ്പൊടിക്ക് മുൻപ് തുളസിയിടാം. മധുരത്തിനായി പഞ്ചസാരക്ക് പകരം തേൻ ചേർക്കുന്നതാണ് നല്ലത്.
തുളസിച്ചായ തയ്യാറാക്കുന്ന വിധം
ആവശ്യമുള്ള സാധനങ്ങള്‍
- തുളസി ഇല-18-20 എണ്ണം
- ഇഞ്ചി-ചെറിയൊരു കഷ്ണം
- ഗ്രാമ്പൂ-2 എണ്ണം
- ഏലക്ക-2 എണ്ണം
- കുരുമുളക്-5,6 എണ്ണം
- ചായപ്പൊടി-ഒരു ടേബിള്‍ സ്പൂണ്‍
- വെള്ളം-ഒരു കപ്പ്
- തേൻ
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിലേക്ക് ഇഞ്ചി, ഏലക്ക, കുരുമുളക്, ഗ്രാമ്പൂ എന്നിവ എടുക്കുക. ഒരു പാനില്‍ ഒരു കപ്പ് വെള്ളം എടുത്ത് ചൂടായ ശേഷം അതിലേക്ക് മുകളിലെ കൂട്ട് ചേര്‍ക്കുക. ഇതിലേക്ക് ചായപ്പൊടി ചേര്‍ക്കുക. ശേഷം ഇത് നന്നായി തിളയ്ക്കുന്നതുവരെ കാത്തിരിക്കുക.
തുളസി ഇല കൈകൊണ്ട് നന്നായി ഞെരടി എടുക്കുക. ഇത് പാനിലെ തിളയ്ക്കുന്ന കൂട്ടിലേക്ക് ചേര്‍ക്കുക. രണ്ട് മൂന്ന് മിനിറ്റുനേരത്തേക്ക് തിളയ്ക്കാന്‍ അനുവദിക്കുക. മൂന്ന് മിനിറ്റോളം ഇത് തിളപ്പിക്കണം. ശേഷം ഇതിലേക്ക്ചേ തേൻ ചേര്‍ക്കാം. ഒരു മിനിറ്റ് ചെറുതീയില്‍വെച്ച് ഇത് നന്നായി അലിഞ്ഞു ചേരുന്നതുവരെ ഇളക്കിക്കൊടുക്കാം. ശേഷം ചൂടോടെ ഗ്ലാസിലേക്ക് പകര്‍ത്താം.