ലഡാക്കിലെ അസഹനീയമായ തണുപ്പിനെയും അവഗണിച്ച് നിരാഹാരം കിടക്കുകയാണ് സോനം വാങ്ചുക്ക്. ലഡാക്കിന് സംസ്ഥാന പദവി ലഭിക്കണം, പിന്നെ പരിസ്ഥിതി വിഷയങ്ങളും ഉന്നയിച്ചാണ് സോനം വാങ്ചുക്ക് പ്രതിഷേധിക്കുന്നത്.
ആരാണ് സോനം വാങ്ചുക്ക് ?
നേരത്തെ പറഞ്ഞതുപോലെ ലഡാക്ക് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് വാങ്ചുക്ക് സമരം ചെയ്യുന്നത്. രമണ്‍ മാഗ്‌സസെ പുരസ്‌കാര ജേതാവും ത്രീ ഇഡിയറ്റ്സ് എന്ന സിനിമക്ക് പ്രചോദനവുമായ ജീവിതത്തിന്റെ ഉടമയായ സാമൂഹ്യപ്രവര്‍ത്തകന്‍ ആണ് സോനം.
എന്നാൽ, നിരാഹാര സമരം തുടങ്ങി മൂന്നാം ദിവസം പൊലീസ് തന്നെ വീട്ടു തടങ്കലിലാക്കിയെന്നും താൻ ഒരു പ്രസ്താവനയും നടത്തരുതെന്നും ഒരു മാസത്തേക്ക് ലേയിൽ നടക്കുന്ന പൊതുയോഗങ്ങളിലൊന്നും പങ്കെടുക്കരുതെന്നുമുള്ള ബോണ്ട് ഒപ്പിട്ടു വാങ്ങിയെന്നുമായിരുന്നു ആരോപണം. സോനം ട്വിറ്ററില്‍ കുറിച്ചു. എന്നാൽ, ഇക്കാര്യം നിഷേധിച്ച പൊലീസ്, വാങ്ചുക്ക് പ്രഖ്യാപിച്ച 5 ദിവസ നിരാഹാരം തടയുക മാത്രമാണു ചെയ്തതെന്നു വിശദീകരിച്ചു.
ലഡാക്കിലെ കുട്ടികളുടെ പഠനനിലവാരം ഉയർത്താൻ ആവശ്യമായ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് സോനം വാങ്ചുക്ക്. ‘ത്രീ ഇഡിയറ്റ്സ്’ എന്ന സിനിമയിൽ നായകനായ ആമിർഖാന്റെ റാഞ്ചോ എന്ന കഥാപാത്രത്തിന് പ്രചോദനമായതു വാങ്ചുക്കിന്റെ ജീവിതമാണ്.
ലഡാക്കിന് സംസ്ഥാന പദവി നൽകുക, ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ലഡാക്കിനെ ഉള്‍പ്പെടുത്തുക, ലേ, കാര്‍ഗില്‍ എന്നീ രണ്ട് ലോക്സഭ മണ്ഡലങ്ങളാക്കി വിഭജിക്കുക, വ്യാവസായിക ചൂഷണം അവസാനിപ്പിച്ച് പരിസ്ഥിതിക്ക് കൂടുതല്‍ ശ്രദ്ധ നല്‍കുക തുടങ്ങിയവയാണ് സോനത്തിന്റെ ആവശ്യങ്ങൾ. 2000 ത്തോളം ആളുകൾ ലേ നഗരത്തിൽ തൻ പ്രതിഷേധിക്കുന്ന സ്ഥലത്തു പിന്തുണ അറിയിച്ച് എത്തിയതായി സോനം വാങ്ചുക്ക് പറഞ്ഞു.
പതിനഞ്ചു ദിവസത്തിലേറെയായി നിരാഹാര സമരം തുടരുന്ന സോനം മൈനസ് 12 ഡിഗ്രി താപനിലയില്‍ വെള്ളം കുടിച്ചും ഉപ്പ് മാത്രം കഴിച്ചും ആണ് പ്രധിഷേധം തുടരുന്നത്. 2020 ലഡാക്ക് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. നല്‍കിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ ചോദ്യം ചെയ്യുക കൂടിയാണ് ഇ സമരത്തിലൂടെ സോനം. മുന്‍പ് എഞ്ചിനീയര്‍, ഗവേഷകന്‍ എന്നീ നിലകളിലും പേരെടുത്ത സോനം, സ്റ്റുഡന്റ്സ് എജ്യുക്കേഷണല്‍ ആന്റ് കള്‍ച്ചറല്‍ മൂവ്മെന്റ് ഓഫ് ലഡാകിന്റെ (SECMOL) സ്ഥാപക ഡയറക്ടര്‍മാരിലൊരാൾ കൂടിയാണ്. 1988-ല്‍ ലഡാക്കിലെ വിദ്യാഭ്യാസരീതിയെ ചോദ്യം ചെയ്തുകൊണ്ടാണ് സോനം SECMOLന്/ ഈ സ്ഥാപനത്തിന് രൂപം നൽകിയത്. ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കാതെ പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്നതാണ് SECMOLക്യാംപസ്. ലഡാക്കിലെ സര്‍ക്കാര്‍ സ്‌കൂളുകളെ കൂടുതല്‍ മികവുറ്റ രീതിയിൽ പ്രവര്‍ത്തിക്കാന്‍ പ്രാപ്തമാക്കുന്ന ഓപ്പറേഷന്‍ ന്യൂ ഹോപ് പദ്ധതിക്ക് തുടക്കം കുറിച്ചതും സോനം ആയിരുന്നു.
2019-ലാണ് ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമായി ബിജെപി സർക്കാർ പ്രഖ്യാപിച്ചത്. 2019-ലെ തിരഞ്ഞെടുപ്പില്‍ കേന്ദ്ര സര്‍ക്കാര്‍ ലഡാക്കിന് മുന്നിലേക്ക് വെച്ച വാഗ്ദാനങ്ങളിലൊന്നാണ് ഈ പ്രദേശത്തെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കുമെന്നത്. അതിന്റെ കാരണം ലഡാക്കിലെ ഭൂരിഭാഗം ജനങ്ങളും തദ്ദേശീയ ജനവിഭാഗമാണ്. ആറാം ഷെഡ്യൂളിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥകളിലൊന്ന് ആദിവാസി മേഖലകള്‍ക്ക് സ്വയംഭരണ ജില്ലകളായും സ്വയംഭരണ പ്രദേശങ്ങളായും പ്രവര്‍ത്തിക്കാമെന്നതാണ്. എന്നാൽ വാറ്ത്തനങ്ങൾ പാലിക്കപ്പെട്ടില്ല. പാരിസ്ഥിതികമായി ദുര്‍ബലമായ ലഡാക്കിനെ സംരക്ഷിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കപ്പെടാത്ത സാഹചര്യത്തിൽ അത് അവരെ ഓർമ്മിപ്പിക്കാനും ലഡാക്കില്‍ ജനാധിപത്യം പുനഃസ്ഥാപിക്കാനും ആവശ്യപ്പെട്ടാണ് തങ്ങളുടെ സമരം എന്ന് സോനം പറയുന്നു.
ഒരുഭാഗത്ത്, ടിബറ്റുമായി അതിര്‍ത്തി പങ്കിടുന്ന ചങ്പാ പാസില്‍ കാലാവസ്ഥാ വ്യതിയാനങ്ങള്‍ കാരണമുണ്ടാകുന്ന പ്രശ്നങ്ങള്‍ കാരണം പുല്‍മേടുകളും പച്ചപ്പും ഇല്ലാതാവുകയാണ്. ഇതുമൂലം ആടുകളെ വളര്‍ത്തുന്നവര്‍ക്ക് ഇവയെ തീറ്റിപ്പോറ്റാനുള്ള സാധ്യതകള്‍ അടയുന്നു. മറ്റൊരു ഭാഗത്താകട്ടെ കോര്‍പ്പറേറ്റുകള്‍ ഖനനത്തിനും മറ്റുമായി ഭൂമി കയ്യടക്കിക്കൊണ്ടിരിക്കുന്നു. ഇതിന് സര്‍ക്കാര്‍ വഴിയൊരുക്കി കൊടുക്കുകയാണ്. ഇതോടെ പരമ്പരാഗതമായി ആട് വളര്‍ത്തി ജീവിച്ചവര്‍ക്ക് അവരുടെ ആടുകളെ വില്‍ക്കേണ്ടിവരുകയും ലഡാക്കിലേക്ക് പുതുതായി വന്ന വന്‍കിട കമ്പനികളുടെ ജോലിക്കാരായി മാറുകയും ചെയ്യേണ്ടിവരികയാണ്. മറ്റൊരു പ്രശ്നം ചൈനയുടെ കടന്നുകയറ്റം വലിയതോതില്‍ തുടരുന്നു എന്നുള്ളതാണ്. ഇന്ത്യയുടെ അധീനതയിലുണ്ടായിരുന്ന 4056 ചതുരശ്ര കിലോമീറ്റര്‍ ഭൂമിയാണ് ചൈന 2020 ഏപ്രില്‍ മുതല്‍ കയ്യടക്കിയിരിക്കുന്നത്.
സോനം വാങ്ചുക്കിനെയും അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിക്കുന്നവരെയും കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല. ഉപവാസം അവസാനിപ്പിക്കുന്നതിന്റെ തൊട്ടടുത്ത ദിവസം, ആരോഗ്യം അനുവദിക്കുമെങ്കില്‍ ഞങ്ങള്‍ അതിര്‍ത്തികളിലൂടെ മാര്‍ച്ച് നടത്തുമെന്നാണ് അദ്ദേഹം പറയുന്നത്. ലഡാക്കി