ചിക്കൻ കഷ്ണങ്ങൾ മാരിനേറ്റ് ചെയ്യുന്നതിന് മുമ്പ് ആദ്യം തന്നെ നല്ലതുപോലെ വരഞ്ഞു മുറിക്കണം. പലരും ഇതിന് വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല. അതുകൊണ്ടാണ് മസാല ശരിക്കുപിടിക്കാത്തതും തന്തൂരി ഒരു പരാജയമായി തീരുന്നതും. ഇനി മാരിനേഷനുള്ള സമയമാണ്. ഇതാണ് ഏറ്റവും പ്രധാനപ്പെട്ട സ്റ്റെപ്പ്. എല്ലാ ചേരുവകളും മസാലയും നല്ലതുപോലെ ചിക്കനിൽ തേച്ചുപിടിപ്പിക്കണം. വരഞ്ഞുമുറിച്ച ഭാഗങ്ങളിലെല്ലാം മസാല തേയ്ക്കണം. പാചകം ചെയ്യുന്നതിന് തലേന്ന് രാത്രി തന്നെ മാരിനേറ്റ് ചെയ്ത് വയ്ക്കാം. എത്രസമയം ചിക്കൻ ഇങ്ങനെ ഇരിക്കുന്നോ അത്രയും രുചിയേറുമെന്നാണ്.
മാരിനേഷൻ ചെയ്യുന്ന സമയത്ത് കുറച്ച് കടുകെണ്ണ അഥവാ മസ്റ്റാഡ് ഓയിൽ ചേർക്കുക. ഇത് തന്തൂരി ചിക്കന്റെ രുചി ഒരു പരിധി വരെ വർദ്ധിപ്പിക്കാൻ സഹായിക്കും. റെസ്റ്റോറന്റുകളിൽ ലഭിക്കുന്നത് പോലെ ചിക്കന് നല്ല ടേസ്റ്റും ഉണ്ടാകുന്നത് ഈ എണ്ണയുടെ ഗുണമാണ്. തന്തൂരി ചിക്കൻ പരമ്പരാഗതമായി തന്തൂരി അടുപ്പിലാണല്ലോ പാകം ചെയ്യുന്നത്. എന്നാൽ വീട്ടിൽ ഒരു തന്തൂരി അടുപ്പ് ഉണ്ടാകാൻ സാധ്യതയില്ലാത്തതിനാൽ, ഓവൻ നിങ്ങൾക്ക് ഏറ്റവും മികച്ച ഓപ്ഷനാണ്. ഓവനിൽ ഗ്രില്ലിങ് ഓപ്ഷനെടുക്കുക. പറ്റുമെങ്കിൽ അതിനുള്ളിൽ ഒരു കഷ്ണം കരി വയ്ക്കുകയാണെങ്കിൽ തന്തൂരി ചിക്കന് അതിന്റെ ഓതന്റിക് സ്മോക്കി ഫ്ലേവർ ലഭിക്കും.
തന്തൂരി ചിക്കൻ പാക് ചെയ്യുന്നതിന് മുമ്പായി അതിന് മുകളിൽ കുറച്ച് വെണ്ണ പുരട്ടുക. വെണ്ണ ഇല്ലെങ്കിൽ നെയ്യായാലും മതി. രൂചി കൂടുമെന്ന് മാത്രമല്ല, ചിക്കൻ മാർദ്ദവമുള്ളതായി തീരാനും ഇത് സഹായിക്കും.അടുത്ത തവണ നിങ്ങൾ വീട്ടിൽ തന്തൂരി ചിക്കൻ ഉണ്ടാക്കാൻ പദ്ധതിയിടുമ്പോൾ, ഈ എളുപ്പമുള്ള നുറുങ്ങുകൾ ഒന്ന് പരീക്ഷിച്ചുനോക്കാം.
Read also: ചൂടു ചോറിനൊപ്പം നല്ല മുളകരച്ച മീൻകറിയുണ്ടെങ്കിൽ പിന്നെ വേറെ ഒന്നും വേണ്ട