ഇഡിയെ ഉപയോഗിച്ച് എ.എ.പിയുടെയും പ്രതിപക്ഷ സഖ്യത്തിന്റെയും തെരഞ്ഞെടുപ്പ് നീക്കം അറിയാനാണ് ബി.ജെ.പി ശ്രമിക്കുന്നത് : അതിഷി മർലെന

ഇഡിയെ ഉപയോഗിച്ച് എഎപിയുടെയും പ്രതിപക്ഷ സഖ്യം ഇന്ത്യയുടേയും തെരഞ്ഞെടുപ്പ് നീക്കം അറിയാൻ ആണ് ബിജെപി ശ്രമമെന്ന് അതിഷി. ഇതിൻ്റെ ഭാഗമായാണ് കെജ്‌രിവാളിൻ്റെ ഫോൺ പരിശോധിക്കുന്നത് എന്നും മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ സർവേ ഫലങ്ങൾ അടക്കം കണ്ടെത്താൻ ശ്രമമെന്നും അതിഷി പറഞ്ഞു .

Read more : ‘കോൺഗ്രസിനെതിരെയുള്ള ആദായ നികുതി വകുപ്പിൻ്റെ നടപടിക്ക് പിന്നിൽ നരേന്ദ്ര മോദിയും ബി.ജെ.പിയും’: കെ സി വേണുഗോപാൽ

മദ്യനയ അഴിമതി സമയത്ത് ഉപയോഗിച്ച ഫോൺ കണ്ടെത്താൻ കഴിഞ്ഞില്ല എന്നാണ് ഇഡി നേരത്തെ പറഞ്ഞത് എന്നും അതിഷി പറഞ്ഞു.പ്രതിപക്ഷ സഖ്യം ഇന്ത്യയിലെ നേതാക്കളുമായി നടത്തിയ സംഭാഷണങ്ങൾ കേൾക്കാനും ശ്രമമുണ്ടായി.കെജ്‌രിവാൾ അറസ്റ്റിലയതിന് ശേഷം മൂന്നാം തവണയാണ് സുനിത വിഡിയോ സന്ദേശവുമായി വരുന്നത്.സുനിത കെജ്‌രിവാൾ 12 മണിക്ക് വിഡിയോ സന്ദേശം പുറത്തിറക്കും.