ആവശ്യമായ ചേരുവകൾ
1. പുഴുക്കലരി മലരുപോലെ വറുത്തു പൊടിച്ച് ഇടഞ്ഞെടുത്തത് – 2 കപ്പ്
2. പഞ്ചസാര പൊടിച്ചത് – 2 കപ്പ്
കശുവണ്ടിപ്പരിപ്പ് നുറുക്കിയത് – അര കപ്പ്
തേങ്ങ ചുരണ്ടി അവ്നില്‍ വച്ചു വെള്ളം വലിച്ചെടുത്തത് – അര കപ്പ്
3. ചൂടു നെയ്യ് – മുക്കാൽ കപ്പ്
തയ്യാറാക്കുന്ന വിധം
അരി പൊടിച്ചത് ഒരു ബൗളിലാക്കി, അതിലേക്ക് രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിക്കണം. ഇതിലേക്ക് ചൂടു നെയ്യ് ചേർത്തിളക്കി ഉരുട്ടാൻ പാകത്തിനാക്കുക. ആവശ്യമെങ്കിൽ കൂടുതൽ നെയ്യ് ചേർക്കാം. ചെറുനാരങ്ങ വലുപ്പത്തിൽ ഉരുട്ടിയെടുക്കുക.
Read also: ചൂടു ചോറിനൊപ്പം നല്ല മുളകരച്ച മീൻകറിയുണ്ടെങ്കിൽ പിന്നെ വേറെ ഒന്നും വേണ്ട