ആവശ്യമായ ചേരുവകൾ
300 ഗ്രാം എല്ലില്ലാത്ത ചിക്കൻ, 2 ടേബിൾസ്പൂൺ
തൈര്, 1 ടീസ്പൂൺ
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, 1 ടീസ്പൂൺ
തന്തൂരി മസാല, 1 ടീസ്പൂൺ
നാരങ്ങ നീര്, 1/2 ടീസ്പൂൺ
നെയ്യ്, 1/2 ടീസ്പൂൺ
ചുവന്ന മുളക് പൊടി, 1 ടീസ്പൂൺ
ഉപ്പ്
മുട്ട 1
പഫ്സ് ഷീറ്റ് 2-4
തയാറാക്കുന്ന വിധം
ആദ്യം ഫില്ലിങ് തയാറാക്കാം. ഇതിനായി തൈര്, തന്തൂരി മസാല, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, നെയ്യ്, ചുവന്ന മുളകുപൊടി, നാരങ്ങ നീര് എന്നിവ ഒരു പാത്രത്തിൽ എടുക്കുക. ഇതിലേക്ക് എല്ലില്ലാത്ത ചിക്കൻ കഷണങ്ങൾ ചേർക്കുക. ഈ പാത്രം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ഏകദേശം അരമണിക്കൂറോളം മാരിനേറ്റ് ചെയ്യാൻ വയ്ക്കണം. ശേഷം ഒരു പാനിൽ കുറച്ച് എണ്ണ ചൂടാക്കി അതിൽ മാരിനേറ്റ് ചെയ്ത ചിക്കൻ ഇട്ട് പാകമാകുന്നതുവരെ വേവിച്ച് മാറ്റി വയ്ക്കുക. അടുത്തതായി, പഫ് പേസ്ട്രി ഷീറ്റുകൾ എടുത്ത് ആവശ്യമുള്ള ആകൃതിയിൽ മുറിക്കുക. തയ്യാറാക്കിയ തന്തൂരി ചിക്കൻ ഫില്ലിംഗ് ഓരോന്നിന്റെയും മധ്യഭാഗത്ത് വയ്ക്കുക, എല്ലാ അരികുകളും നിന്നും നന്നായി അടയ്ക്കണം. കടകളിൽ നിന്നും കിട്ടുന്ന പോലെ തന്നെ ഗോൾഡൻ ബ്രൗൺ നിറം ലഭിക്കാൻ മുട്ട അടിച്ച് ബ്രഷ് ചെയ്യാൻ മറക്കരുത്. ഇനി പ്രീഹീറ്റ് ചെയ്‌ത ഓവനിൽ 180 ഡിഗ്രി സെൽഷ്യസിൽ 20-25 മിനിറ്റ് ബേക്ക് ചെയ്തെടുക്കണം. വീട്ടിലുണ്ടാക്കിയ തന്തൂരി ചിക്കൻ പഫ്‌സ് തയാർ.
Read also: നത്തോലി ഒരു തുള്ളി എണ്ണപോലും ചേർക്കാതെ വാഴയിലയിൽ വേവിച്ചെടുക്കാം