ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങൾ ഏതൊക്കെയാണ്? പിങ്ക് ലേക്ക്, അന്റാർട്ടിക്ക, ബാലീ, ഇൻഡോനേഷ്യ അങ്ങനെ എത്ര സ്ഥലങ്ങളാണ് മനസ്സിൽ പെട്ടന്ന് കടന്നു വരുന്നത്. ഓരോത്തർക്കും ഓരോ ഇഷ്ട്ടങ്ങളാണ്.
യാത്ര ചെയ്യുന്നതിൽ പോലുമുണ്ട് പലതരം വ്യത്യസ്തതകൾ. ചിലർക്ക് വളരെ കംഫർട്ടബിൾ ആയിട്ട് യാത്ര ചെയ്യാനാകും താത്പര്യം. ചിലരാകട്ടെ കിട്ടുന്ന ബസിനും, ട്രെയിനുമൊക്കെ കയറി പോകും. ഇതിലൊന്നും പെടാത്ത ചില യാത്ര പ്രേമികളുണ്ട്, അവർ ലിഫ്റ്റ് അടിച്ചും, നടന്നും ലക്ഷ്യ സ്ഥാനത്തേക്ക് എത്തും. ദിവസവും സൈക്കിളിലും, ലിഫ്റ്റ് അടിച്ചും പോകുന്ന യാത്രികരെ പറ്റി എത്ര വർത്തകളാണല്ലേ നമ്മൾ കേൾക്കുന്നത്? ഇതിന്റെയെല്ലാം അടിസ്ഥാനം ഒന്ന് മാത്രമാണ്. യാത്ര എല്ലാ ദുഃഖങ്ങൾക്കും, അനുഭവങ്ങൾക്കുമുള്ള മരുന്നാണ്. ക്ലൗഡ് അറ്റ്ലാസിൽ ഡേവിഡ് പറഞ്ഞ പോലെ ‘travel far enough you meet yourself’
യാത്ര നൽകുന്ന അനുഭവപാഠങ്ങൾ വിലമതിക്കാനാവാത്തതാണ്. ഓരോ തവണ യാത്രയ്‌ക്കൊരുങ്ങുമ്പോഴും ഓരോ സ്ഥലങ്ങൾ ചിന്തകളിലുണ്ടാകും. പറഞ്ഞും അറിഞ്ഞും സോഷ്യൽ മീഡിയ പോസ്റ്റുകൾ കണ്ടും, റീലുകൾ കണ്ടും നമ്മൾ യാത്രയ്ക്ക് ബാഗ് പാക്ക് ചെയ്യാറുണ്ട്. അങ്ങനെ അനേകം യാത്രികർ ചെന്നെത്തിയ ചില ഇടങ്ങൾ ലോകത്തിലെ മനോഹരമായ ഇടങ്ങളായി പട്ടികപ്പെടുത്തിയിട്ടുണ്ട്. അതിൽ ചിലത് പരിചയപ്പെടാം
ഔട്ടർ ഹെബ്രിഡ്സ്
സ്കോട്ട്ലൻഡിൻ്റെ പടിഞ്ഞാറൻ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് യാത്രക്കാരുടെ പ്രിയപ്പെട്ട സ്ഥലമാണ് വെള്ള-മണൽ കടൽത്തീരങ്ങൾ, ജനക്കൂട്ടങ്ങളില്ലാത്ത ഒറ്റപ്പെട്ടു കിടക്കുന്ന ദ്വീപുകൾ എന്നിവ ഇവിടുത്തെ മനോഹാരിതയ്ക്ക് മാറ്റ് കൂട്ടുന്നു.
ഡ്യൂറോ വാലി
മികച്ച വേട്ടക്കാരെ നിങ്ങൾക്കിവിടെ കാണാൻ കഴിയും. എല്ലാത്തിലും ആർട്ട് ഉണ്ടെന്നു പറയുന്നത് പോലെ, ഇവിടുത്തെ പക്ഷികൾ ഇരപിടിക്കുന്നത് കണ്ടറിയേണ്ട മനോഹാരിതയാണ്. പോർച്ചുഗലിൽ ആണെങ്കിലും ഇവിടുത്തെ ഭൂപ്രദേശം ഇന്ത്യയിലാണെന്ന് തോന്നിപ്പിക്കും.
ഷാർക്ക് ബേ
ഓസ്‌ട്രേലിയയിലെ ഈ സ്ഥലം യുനെസ്കോയുടെ ലോക പൈതൃക സൈറ്റാണ്. പതിനേഴാം നൂറ്റാണ്ടിൽ ഡച്ച് റിസേർച്ചഴ്സ് ബോട്ടണി ബേയിൽ ക്യാപ്റ്റൻ കുക്ക് ഭൂമി കണ്ടെത്തുന്നതിന് മുമ്പാണ് ഇത് സ്ഥാപിച്ചത്. ഈ പ്രദേശം അനേകം ജന്തു ജീവജാലങ്ങൾ മൂലം വൈവിധ്യപൂർണ്ണമാണ്. ഇവിടെ ചെറിയ വെള്ള ഷെല്ലുകൾ, ഹാമെലിൻ പൂളിൻ്റെ തീരത്ത് സ്‌ട്രോമാറ്റോ ലൈറ്റുകൾ, യൂസ്‌ലെസ് ലൂപ്പിലെ ഉപ്പ് ഖനി എന്നിവ കാണാൻ സാധിക്കും
പരകാസ്
പരകാസ് എല്ലാവർക്കും പരിചിതമായ സ്ഥലമായിരിക്കില്ല. എന്നാൽ പെറു എന്ന് കേൾക്കുമ്പോൾ ചിലരെങ്കിലും കേട്ടിരിക്കും. പെറുവിലെ ഇക്ക മേഖലയിലെ ഒരു ചെറിയ കടൽത്തീരമാണ് ഈ നഗരം, പരാകാസ്, മരുഭൂമി കടലുമായി സംഗമിക്കുന്ന സ്ഥലമാണ് ഇത്. കടൽ സിംഹങ്ങൾ, പെൻഗ്വിൻ കൂട്ടവും ഉൾപ്പെടെ വൈവിധ്യമാർന്ന ജീവി സമൂഹത്തെയും നിങ്ങൾക്കിവിടെ കാണാൻ സാധിക്കും. ഇസ്ലാസ് ബാലെസ്റ്റാസിലേക്കുള്ള ബോട്ടിങ് യാത്ര ഒരിക്കലും മറന്നു പോകരുത്
പാരീസ്
ആകർഷകമായ വാസ്തുവിദ്യ, ബൊളിവാർഡുകൾ, ലോകോത്തര കല, ജ്വല്ലറി-ബോക്സ് പാറ്റിസറികൾ, താമസിക്കാൻ ക്ലാസിക്ക് സ്ഥലങ്ങൾ എന്നിവ കൊണ്ട് നിറഞ്ഞിരിക്കുന്ന സ്ഥലമാണ് പാരീസ്. പാരീസിലെ മഴയാണ് ലോകത്തേറ്റവും മനോഹരമായ മഴയെന്നാണ് പറയപ്പെടുന്നത്. ഒരിക്കലും ഉറങ്ങാത്ത നഗരമാണിത്. ലൈറ്റുകളും, വർത്തമാനങ്ങളുമായി ഈ നഗരം എപ്പോഴും ഉണർന്നിരിക്കും.
ഹാ ബിൻ
ഹാ ബിൻ പ്രവിശ്യ വിയറ്റ്നാമിലെ വടക്ക് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ ഹ്മോംഗ്, മുവോങ്, സാവോ എന്നിവയുൾപ്പെടെയുള്ള മലയോര ഗോത്ര വിഭാഗങ്ങൾ ജീവിക്കുന്നുണ്ട്. അവരുടെ ഭക്ഷണം, സംസ്ക്കാരം, വസ്ത്രധാരണ രീതി എന്നിവ മികച്ച യാത്രാനുഭവമായിരിക്കും നിങ്ങൾക്ക് നൽകുക . ഇന്ത്യൻ സംസ്ക്കാരത്തെ ഓർമ്മിപ്പിക്കുന്ന തരത്തിൽ ഇവിടെ നെൽവയലുകളും കാണപ്പെടുന്നുണ്ട്.