അയല മീൻ വെട്ടിക്കഴുകി എടുക്കാം. ചെറുതായി കഷ്ണങ്ങളാക്കാതെ വറക്കുന്ന രീതിയിൽ വരഞ്ഞെടുക്കാം. മീനിന്റെ അളവ് അനുസരിച്ച് കൈപിടി ചെറിയ ഉള്ളിയും ഒരു തക്കാളിയും എടുക്കാം. ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചെറിയ ഉള്ളിയും തക്കാളിയും ഒന്നു വാട്ടി എടുക്കാം. ശേഷം മിക്സിയിൽ അരച്ചെടുക്കണം.
മൺച്ചട്ടി വച്ച് വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് കടുകും ഉലുവയും പച്ചമുളകും ചെറുതായി അരിഞ്ഞ വെളുത്തുള്ളിയും ഇഞ്ചിയും കറിവേപ്പിലയും ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നന്നായി വഴറ്റാം. അതിലേക്ക് മഞ്ഞപൊടിയും മല്ലിപൊടിയും കശ്മീരി മുളകുപൊടിയും ആവശ്യാനുസരണം ചേർക്കാം. അരച്ചു വച്ച ഉള്ളിയും തക്കാളിയും ചേർന്ന കൂട്ട് ചേർക്കാം. നന്നായി വഴറ്റിയെടുക്കണം. ആവശ്യത്തിന് വെള്ളവും ചേർക്കാം. പുളിയും ചേർക്കണം. നന്നായി തിളയ്ക്കുമ്പോൾ മീൻ ഇട്ടുകൊടുക്കണം. നല്ലതുപോലെ മീൻകറി കുറുകി വരും. രുചിയോടെ ചോറിനൊപ്പം കൂട്ടാം.
Read also: അല്‍പ്പം വെറൈറ്റി ആഗ്രഹിക്കുന്നവര്‍ക്ക് പരീക്ഷിക്കാവുന്ന ഒരു വിഭവം; ചൂരമീന്‍ അച്ചാര്‍