തന്റെ പിതാവിന്റെ ജീവന് ഭീഷണിയുണ്ടായിരുന്നതു കൊണ്ട് പുറത്തുള്ള ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഉമര്‍ അന്‍സാരി കഴിഞ്ഞ ഡിസംബറില്‍ സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയിരുന്നു. മുന്‍ ലോക്സഭാ എംപിയും രാഷ്ട്രീയക്കാരനുമായ അതിഖ് അഹമ്മദിനെയും സഹോദരന്‍ അഷ്റഫ് അഹമ്മദിനെയും മെഡിക്കല്‍ പരിശോധനയ്ക്കായി ഒരു സംഘം പോലീസുകാരുടെ അകമ്പടിയോടെ കൊണ്ടുപോകവെ കൊലപ്പെടുത്തിയത് ശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ടാണ് ഉമര്‍ തന്റെ ഹര്‍ജിയില്‍ പിതാവിന്റെ കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചത്.
എന്നാല്‍, 2023ഡിസംബര്‍ 15ന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍, കസ്റ്റഡിയില്‍ ആയിരിക്കുമ്പോള്‍ അന്‍സാരിക്ക് ഒരു ദോഷവും സംഭവിക്കില്ലെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ സുരക്ഷ വര്‍ദ്ധിപ്പിക്കുമെന്ന് സുപ്രീം കോടതിക്ക് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 15ന് പ്രയാഗ്രാജില്‍ അഹമ്മദ് സഹോദരങ്ങളെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ കൊലപ്പെടുത്തുകയും ദൃശ്യങ്ങള്‍ ടെലിവിഷനില്‍ തത്സമയം സംപ്രേക്ഷണം ചെയ്യുകയും ചെയ്തതും ഉണര്‍ തന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മുന്‍ എംഎല്‍എയ്ക്കെതിരെ ആദിത്യനാഥ് സര്‍ക്കാര്‍ ശത്രുതാപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ജയിലില്‍ കിടന്ന് അദ്ദേഹത്തെ ഇല്ലാതാക്കാന്‍ വലിയ ഗൂഢാലോചന നടത്തിയെന്നും മുഖ്താറിന്റെ മകന്‍ തന്റെ ഹര്‍ജിയില്‍ ആരോപിച്ചു. തന്റെ ജീവന്‍ ഗുരുതരമായ അപകടത്തിലാണെന്നും ബന്ദ ജയിലില്‍ വെച്ച് തന്നെ വധിക്കുന്നതിന് ‘സംസ്ഥാന തലത്തില്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും’ മുഖ്താറിന് ലഭിച്ച ‘വിശ്വസനീയമായ വിവരങ്ങളുടെ’ അടിസ്ഥാനത്തിലുമാണ് ജയില്‍ മാറ്റം ആവശ്യപ്പെട്ടത്.
2024 ജനുവരി 16 ന്, ജസ്റ്റിസുമാരായ ഹൃഷികേശ് റോയിയും പ്രശാന്ത് കുമാര്‍ മിശ്രയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച്, ‘ഏതെങ്കിലും സുരക്ഷാ ലംഘനങ്ങളില്‍ നിന്നും അനന്തരഫലങ്ങളില്‍ നിന്നും അന്‍സാരി പൂര്‍ണ്ണമായും സംരക്ഷിക്കപ്പെടുന്നു’ എന്ന് ഉറപ്പാക്കാന്‍ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും തുടരാന്‍ യുപി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഈ വാദത്തിനിടെ കെ.എം. അന്‍സാരിക്ക് വേണ്ടി ഏര്‍പ്പെടുത്തിയ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ച് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ നടരാജ് പരാമര്‍ശിച്ചു.
തുടര്‍ന്ന് കേസ് ജൂലൈ മൂന്നാം വാരത്തിലേക്ക് കോടതി ലിസ്റ്റ് ചെയ്തു. അന്‍സാരിയുടെ മരണത്തില്‍ സെന്‍ട്രല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അന്വേഷണം വേണമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ആവശ്യപ്പെട്ടിരിക്കുകയാണ്. ജയില്‍ അധികൃതര്‍ തന്നെ വിഷം കൊടുത്ത് കൊന്നുവെന്ന ഗുരുതരമായ ആരോപണങ്ങള്‍ അന്‍സാരി ഉന്നയിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തിന്റെ ചികിത്സയില്‍ ശ്രദ്ധിച്ചില്ലെന്നത് അപലപനീയമാണെന്ന് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി പ്രതികരിച്ചു.
വര്‍ഗീയ ഫാസിഷ്തിന്റെ വികൃത മുഖം വെളിവാക്കുന്ന കൊലപാതകമാണ് ജയിലില്‍ അരങ്ങേറിയത്. കുടിക്കുന്ന വെള്ളത്തിലും കഴിക്കുന്ന ഭക്ഷണത്തിലും വിഷം കലര്‍ത്തുന്ന വര്‍ഗീയതയുടെ മുഖം കൂടിയാണ് ഈ കൊലപാതകത്തിലൂെ വെളിവാകുന്നത്. ഒരു ജനപ്രതിനിധിയെ തുറങ്കലില്‍ അഠയ്ക്കാന്‍ എന്തൊക്കെ കാരണങ്ങള്‍ ഉണ്ടാക്കണെന്ന ഗ്രഹപാഠം ചെയ്താണ് യോഗി ആദ്യത്യനാഥും സംവിധാനങ്ങളും മുഖ്താര്‍ അന്‍സാരിയെ കുടുക്കിയത്.
ഉത്തര്‍പ്രദേശിലെ മൗവില്‍ നിന്ന് അഞ്ച് തവണ മത്സരിച്ചു വിജയിച്ച് എംഎല്‍എയായ മുഖ്താര്‍ അന്‍സാരി 2005 മുതല്‍ സംസ്ഥാനത്തും പഞ്ചാബിലും ജയിലിലായിരുന്നു. രണ്ടു തവണ ബിഎസ്പി സ്ഥാനാര്‍ഥിയായാണ് വിജയിച്ചത്. മുക്താര്‍ അന്‍സാരിയുടെ മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചതിനെ തുടര്‍ന്ന് മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. തന്നെക്കാള്‍ ശക്തനോട് മല്ലയുധ്ധം പാടില്ല എന്ന തത്വം കൃത്യമായി പ്രയോഗിച്ചാണ് യോഗി ആദിത്യനാഥ് മഖ്താര്‍ അന്‍സാരിയെ കുടുക്കിയത്.