അലർട്ട്: വയറിന്റെ വലതു ഭാഗത്ത് ഈ ലക്ഷണങ്ങളുണ്ടോ? ഫാറ്റി ലിവർ പിടിപെട്ടേക്കാം

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കരൾ. വൈറൽ ഹെപ്പറ്റൈറ്റിസ് (എ, ബി, സി, ഡി, ഇ) ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ്, ഫാറ്റി ലിവർ എന്നിങ്ങനെ വിവിധ കാരണങ്ങൾ കരളിൻ്റെ പ്രവർത്തനത്തെ ബാധിക്കുന്നു. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോ​ഗമാണ് ഫാറ്റി ലിവർ.

ഫാറ്റി ലിവർ രോ​ഗം രണ്ട് തരത്തിലാണുള്ളത്. മദ്യപാനം മൂലമുണ്ടാകുന്നത്, മറ്റൊന്ന് ആൽക്കഹോൾ ഇല്ലാത്ത ഫാറ്റി ലിവർ ഡിസീസ്. ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാനും പിത്തരസം (ദഹന പ്രോട്ടീൻ) ഉത്പാദിപ്പിക്കാനും കരൾ സഹായിക്കുന്നു. ഫാറ്റി ലിവർ ഉള്ള ഒരു വ്യക്തിക്ക് കരൾ ശരിയായി പ്രവർത്തിക്കണമെന്നില്ല.

ലക്ഷണങ്ങൾ എന്തെല്ലാം 

വയറിന്റെ വലതുവശത്ത് വേദന അനുഭവപ്പെടുക.
ക്ഷീണവും ബലഹീനതയും
പെട്ടെന്ന് ഭാരം കുറയുക
വിശപ്പില്ലാതിരിക്കുക.
മഞ്ഞപ്പിത്തം
വീർത്തവയർ

ഫാറ്റി ലിവർ തടയുന്ന ഭക്ഷണങ്ങൾ ഏതെല്ലാം?

കാപ്പി

ദിവസവും ഒരു കപ്പ് കാപ്പി കുടിക്കുന്നത് Nonalcoholic fatty liver disease (NAFLD) തടയാൻ സഹായിക്കും. പതിവ് കാപ്പി ഉപഭോഗം NAFLD വികസിപ്പിക്കുന്നതിനുള്ള കുറഞ്ഞ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. മറ്റൊന്ന്, കരൾ ഫൈബ്രോസിസ് വർദ്ധിക്കുന്നതിനുള്ള സാധ്യത കുറയ്ക്കുന്നു.

മത്സ്യം

സാൽമൺ, മത്തി, ട്യൂണ തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ കൂടുതലാണ്. ഒമേഗ 3 അടങ്ങിയ മത്സ്യങ്ങൾ കരളിന്റെ ആരോഗ്യം കാക്കാൻ മികച്ചതാണ്.

ഓട്സ്

കരൾ രോ​ഗമുള്ളവർ ദിവസവും ഒരു നേരം ഓട്‌സ് കഴിക്കുന്നത് പതിവാക്കുക. ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ട്രൈഗ്ലിസറൈഡിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്നും പഠനങ്ങൾ പറയുന്നു.

നട്സ്

നട്സ് അടങ്ങിയ ഭക്ഷണക്രമം വീക്കം, ഇൻസുലിൻ പ്രതിരോധം, ഓക്സിഡേറ്റീവ് സ്ട്രെസ്, കരൾ രോ​ഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. വാൾനട്ട് കഴിക്കുന്നത് ഫാറ്റി ലിവർ രോഗ സാധ്യത കുറയ്ക്കുന്നതായി ​ഗവേഷകർ പറയുന്നു.

ചീര

ചീരയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും സഹായിക്കും. ചീര സൂപ്പായോ വേവിച്ചോ എല്ലാം കഴിക്കാവുന്നതാണ്.