കോഴിക്കോട്: വടകര മണ്ഡലം ലോക്സഭ സ്ഥാനാർഥി കെ.കെ. ശൈലജയ്ക്ക് വേണ്ടി വോട്ടു തേടി ചലച്ചിത്ര നടൻ കമൽ ഹാസൻ. ലോകം പകച്ചുനിന്നപ്പോഴും കരുത്തും നേതൃപാഠവും തെളിയിച്ച നേതാവാണ് കെകെ ശൈലജ ടീച്ചറെന്ന് വിജയാശംസകൾ അറിയിച്ചു കൊണ്ടുള്ള വീഡിയോയിൽ കമൽ പറഞ്ഞു.
കെ.കെ ശൈലജയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് കമല്‍ഹാസന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കായി വോട്ട് അഭ്യര്‍ത്ഥിച്ചത്.കെ.കെ ശൈലജയ്ക്ക് ചുറ്റിക അരിവാള്‍ നക്ഷത്രത്തില്‍ വോട്ട് ചെയ്ത് വിജയപ്പിക്കണമെന്നും കെ.കെ ശൈലജയ്ക്ക് വിജയാശംകള്‍ നേരുന്നുവെന്നും കമല്‍ഹാസന്‍ പറഞ്ഞു.
2018 ൽ കോഴിക്കോട് നിപ വൈറസ് ബാധ ഉണ്ടായപ്പോൾ ഉദ്യോഗസ്ഥർക്ക് വേണ്ട നിർദേശങ്ങൾ നൽകിയ ആളാണ് അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന കെ.കെ. ശൈലജ. ലോകാരോഗ്യ സംഘടനയും അവരുടെ പ്രവർത്തനത്തിനുള്ള അംഗീകാരം നൽകി. ഐക്യരാഷ്ട്ര സഭ പ്രത്യേക പ്രതിനിധിയായി അവരുടെ സമ്മേളനത്തിലേക്ക് കെ കെ ശൈലജയെ ക്ഷണിച്ച കാര്യവും അദ്ദേഹം ഓർമിപ്പിച്ചു.
“2018ല്‍ കോഴിക്കോട് നിപ പടര്‍ന്നുപിടിച്ചപ്പോള്‍ ഓഫീസിലിരുന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയല്ല അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന കെ.കെ ശൈലജ ചെയ്തത്. കോഴിക്കോട് ക്യാംപ് ചെയ്ത് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അവശ്യ മരുന്നുകള്‍ എത്തിക്കുകയും മാതൃകപരമായ പ്രവര്‍ത്തനം കാഴ്ചവെക്കുകയും ചെയ്തു.അതിലും മികച്ചതായിരുന്നു കോവിഡ് കാലത്തെ ആരോഗ്യമന്ത്രി എന്ന നിലയിലുള്ള അവരുടെ പ്രവര്‍ത്തനം, കോവിഡ് നിയന്ത്രണത്തില്‍ കേരളം രാജ്യത്തിന് മാതൃകയായതും അതിന് വഴിവെച്ചതും കെ.കെ ശൈലജയുടെ നേതൃത്വം തന്നെയാണ്”- കമല്‍ഹാസന്‍ പറഞ്ഞു
അതേസമയം, തനിക്കെതിരെയുള്ള സൈബർ ആക്രമണം എതിരാളികളുടെ സംസകാരത്തിന്റെ ഭാഗമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജ പ്രതികരിച്ചു. അധിക്ഷേപങ്ങൾ വിലപ്പോകില്ല. ഫേസ്ബുക്കിൽ എന്ത് കുത്തികുറിച്ചാലും ജനങ്ങളുടെ മനസ് മാറാൻ പോകുന്നില്ലെന്ന് കെ.കെ. ശൈലജ പറഞ്ഞു. ജനങ്ങൾ പ്രബുദ്ധരാണ്. തന്നെ നാട്ടിലെ ജങ്ങൾക്ക് അറിയാം. ജനങ്ങളുടെ അടുത്ത് നുണ പ്രചരണം വിലപ്പോകില്ല അവർ പറഞ്ഞു.
സോഷ്യൽ മീഡിയയിലൂടെ ലൈംഗികച്ചുവയുള്ള മോർഫ് ചെയ്ത ചിത്രങ്ങൾ അപകീർത്തിപ്പെടുത്താനുള്ള ഉദ്ദേശത്തോടെ പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് യുഡിഎഫിനെതിരെ കെ.കെ. ശൈലജ പരാതി നൽകിയിട്ടുണ്ട്. ഇടത് സ്ഥാനാർത്ഥിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും മോർഫ് ചെയ്ത ചിത്രങ്ങൾ അടക്കം വ്യാജ പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്ന് പരാതിയിൽ പറയുന്നു.സ്ത്രീയെന്ന പരിഗണന പോലുമില്ലാതെയാണ് അധിക്ഷേപമെന്നും ശൈലജ പരാതിയിൽ ചൂണ്ടിക്കാട്ടി.