ഇഡ്ഡലി എല്ലാവര്ക്കും പ്രിയപ്പെട്ട ഭക്ഷണമാണ്. നല്ല ചൂട് സാമ്പാറും, ഇഡ്ഡലിയും കഴിക്കാത്ത ഏതു മലയാളികളാണുള്ളത്? റാഗി, റവ, ചോളം അങ്ങനെ പലതരത്തിൽ ഇഡ്ഡലി ഉണ്ടാക്കാം. ആവിയിൽ വേവിച്ചതിനാൽ ഭാരം കുറയ്ക്കാനും സഹായിക്കും. ഓർക്കേണ്ടൊരു കാര്യം ഡയറ്റ് എടുക്കുന്നുണ്ടെങ്കിൽ മിതമായി മാത്രമേ കഴിക്കുക. വാരി വലിച്ചു ഇഡ്ഡലി കഴിച്ചതിനു ശേഷം വണ്ണം കുറയുന്നില്ല എന്ന് പരാതിപ്പെട്ടിട്ടു കാര്യമില്ല
ഇഡ്ഡ്ലിയുടെ ഗുണങ്ങൾ എന്തെല്ലാം?
ആവിയിൽ വേവിച്ച് കഴിക്കുന്നതിനാൽ ഇഡ്ഡലിയിൽ നിന്ന് ശരീരത്തിലെത്തുന്ന കാലറിയുടെ അളവ് വളരെ കുറവായിരിക്കും.
പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, നാരുകൾ എന്നിവ ഇഡ്ഡലിയിൽ അടങ്ങിയിട്ടുണ്ട്. സാമ്പാറിൽ ധാരാളം പച്ചക്കറികൾ അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തനനെ ആരോഗ്യകരവും രുചികരവുമായ ഭക്ഷണമാണ്.
ശരീരത്തിലെത്തുന്ന ധാതുക്കളെയും വിറ്റാമിനുകളെയും വിഘടിപ്പിക്കുന്നതു വഴി ദഹനപ്രക്രിയ സുഗമമാക്കപ്പെടുന്നു. ഒപ്പം ഇത്തരം ഭക്ഷണങ്ങളിടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ് ബാക്ടീരിയ കുടലിലെ pH ലെവൽ നിയന്ത്രണവിധേയമാക്കുന്നു.
ഇഡ്ഡലിയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ഫൈബറും പ്രോട്ടീനും ദഹനപ്രക്രിയ എളുപ്പമാക്കാനും ഭാരം കുറയ്ക്കാനും സഹായിക്കുന്നു.
ഇഡ്ഡലിയിലുള്ള ഫൈബറിന്റെയും പ്രോട്ടീന്റെയും സാന്നിധ്യം അമിതഭക്ഷണം കഴിക്കാനുള്ള പ്രവണതയെ ഇത് തടയുന്നു.
ഇഡ്ഡലി കഴിക്കുന്നത് ശരീരത്തിൽ അമിതമായുണ്ടാകുന്ന കൊഴുപ്പ് കളയാൻ സഹായിക്കുന്നതിനോടൊപ്പം ശരീരത്തിലെ കർബോഹൈഡ്രേറ്റിന്റെ അളവ് നിയന്ത്രണ വിധേയമാക്കാനും സഹായിക്കുന്നു.
ഇഡ്ഡലിമാവിൽ അടങ്ങിയിരിക്കുന്ന ഉഴുന്നുപരിപ്പിന്റെ സാന്നിധ്യം ശരീരത്തിൽ അയണിന്റെ സാന്നിധ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നെണ്ടെന്നാണ് ഗവേഷകർ പറയുന്നത്.