മാവ് കുഴക്കാൻ ആവശ്യമായ ചേരുവകൾ
•മൈദ മാവ് -2 കപ്പ്
•യീസ്റ്റ് -1 ടീ സ്പൂൺ
•പഞ്ചസാര -1 ടീ സ്പൂൺ
•ഉപ്പ് –
•പാൽ -3/4 കപ്പ്
•ബട്ടർ -1 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
ചെറു ചൂടുപാലിൽ പഞ്ചസാരയും യീസ്റ്റും ചേർത്ത് മിക്സ് ആക്കി അഞ്ചുമിസ്റ്റ് അടച്ചു മാറ്റിവെക്കുക. യീസ്റ്റ് ഒന്ന് ആക്ടിവായി വന്നശേഷം മൈദ മാവിൽ രണ്ടുനുള്ള് ഉപ്പും ഒരു സ്പൂൺ പഞ്ചസാരയും ചേർത്ത് യീസ്റ്റും പാലും മിക്സ് ആക്കി വെച്ചത് മൈദയിലേക്കു ഒഴിച്ച് നന്നായി ഇളക്കി മാവു കുഴച്ചെടുക്കുക. അതിലേക്കു ബട്ടർ കൂടെ ചേർത്ത് നല്ല മയത്തിൽ കുഴച്ച് രണ്ടു മണിക്കൂർ അടച്ചുവെക്കുക. മാവ് ഡബ്ൾ സൈസ് ആകുമ്പോൾ ചെറിയ ബാളുകളാക്കി അടച്ചുവെക്കുക. ബാളുകൾ ഡബ്ൾ സൈസ് ആകുമ്പോൾ പാനിൽ എണ്ണ ചൂടാക്കി വളരെ ചെറിയ തീയിൽ ഫ്രൈ ചെയ്തെടുക്കുക. ഇനി ക്രീം തയാറാക്കാം.
ഉപ്പില്ലാത്ത 50 ഗ്രാം ബട്ടറിൽ അരക്കപ്പ് പൊടിച്ച പഞ്ചസാര ചേർത്ത് ഒരു വിസ്കോ തടി തവിയോ ഉപയോഗിച്ച് ക്രീം വെള്ള നിറമാകുംവരെ ഇളക്കി എടുക്കാം. ഇനി ഈ ക്രീം ഓരോ ബണ്ണും പകുതിയായി മുറിച്ച് അതിൽ തേച്ചു കൊടുക്കാം. ബൺ നല്ലതുപോലെ തണുത്ത ശേഷ മേക്രീം ചെയ്യാൻ പാടുള്ളൂ.
Read also: ഒരു ടേസ്റ്റി ബ്രെഡ് പിസ്സ