ആവശ്യമായ ചേരുവകൾ
ചിക്കൻ : വേവിച്ച് അരിഞ്ഞത്
ഒന്നര കപ്പ്
ക്രീം ചീസ്: മൂന്ന് ക്യൂബ്
മയോണൈസ് : മൂന്ന്
ടേബ്ൾ സ്പൂൺ
സിരാച സോസ് : രണ്ട് ടീസ്പൂൺ
സവാള : പൊടിയായി
അരിഞ്ഞത് മൂന്ന്
ടേബ്ൾ സ്പൂൺ
കാരറ്റ് : രണ്ട് ടേബ്ൾ സ്പൂൺ
പാർസ്ലി ഇല : മൂന്ന് തണ്ട്
പൊടിയായി അരിഞ്ഞത്
മഞ്ഞൾപൊടി : ആവശ്യത്തിന്
ഉപ്പ് : പാകത്തിന്
തയാറാക്കുന്ന വിധം
ചിക്കൻ (ബ്രെസ്റ്റ് പീസ് ഉത്തമം) അൽപം മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് നന്നായി വേവിച്ച് അരിഞ്ഞ് മാറ്റിവെക്കുക. ക്രീം ചീസ്, മയോണൈസ്, ശ്രിറാച സോസ് എന്നിവ നന്നായി മിക്സ് ചെയ്തെടുക്കുക. അതിലേക്ക് അരിഞ്ഞുവെച്ച സവാള, കാരറ്റ്, പാർസ്ലി എന്നിവയും ചിക്കനും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതോടെ ഫില്ലിങ് തയാറായി. ശേഷം നിങ്ങൾക്ക് ഇഷ്ടപ്പെട്ട ബ്രഡ്, സമൂണ എന്നിവയിൽ മസാല ഫിൽ ചെയ്ത് സാൻഡ്വിച് തയാറാക്കാം.
Read also: ഒരു ടേസ്റ്റി ബ്രെഡ് പിസ്സ