ആവശ്യമായ ചേരുവകൾ
ചിക്കൻ ബ്രസ്റ്റ് പീസ് – 200 ഗ്രാം
ഉരുളക്കിഴങ്ങ് പുഴുങ്ങിയത് -2
കാരറ്റ് -3
മുട്ട പുഴുങ്ങിയത് -3
മാതളനാരകം -1/4 കപ്പ്
ഡിൽ ഇലകൾ- ആവശ്യത്തിന്
സൗർ ക്രീം -6 ടേബിൾ സ്പൂൺ
ഉപ്പ്, കുരുമുളക് പൊടി- ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചിക്കൻ ബ്രസ്റ്റ് ഉപ്പും, കുരുമുളക് ചേർത്ത് വേവിച്ചു പൊടിയാക്കി വെക്കുക, അതിലേക്ക് സൗർ ക്രീം ആവശ്യത്തിനു ചേർത്ത് മാറ്റി വെക്കാം
പൊട്ടറ്റോ പുഴുങ്ങിയത് ഗ്രേറ്റ് ചെയ്തെടുത്ത് അതിലേക്കു സൗർ ക്രീം മിക്സ് ചെയ്തുവെക്കാം, കാരറ്റ് ഗ്രേറ്റ് ചെയ്ത് സൗർ ക്രീം മിക്സ് ചെയ്തു വെക്കാം, പുഴുങ്ങിയ മുട്ട, വേർതിരിച്ചു വെള്ളയിൽ സൗർ ക്രീം മിക്സ് ചെയ്തുവെക്കാം. മാറ്റിവെച്ച എല്ലാത്തിലും കുരുമുളക് പൊടിയും, ഉപ്പും ആവശ്യത്തിനു ചേർക്കണം.
ഒരു കൊച്ചു ടിൻ ഫോം പ്ലേറ്റ് ഫസ്റ്റ് ലെയർ പൊട്ടറ്റോ മിക്സ് സ്പ്രെഡ് ചെയ്തു ചിക്കൻ ബ്രസ്റ്റ് മിക്സ് സ്പ്രെഡ് ചെയ്തു ഡിൽ ലീവ്സ് വെച്ച് കാരറ്റ് മിക്സ് സ്പ്രെഡ് ചെയ്തു എഗ്ഗ് വൈറ്റ് മിക്സ് ചെയ്യാം. പിന്നെ മുട്ടയുടെ മഞ്ഞ പൊടിച്ചത് വീണ്ടും മുട്ടയുടെ വെള്ള, ഡിൽ ലീവ്സ്, സ്പ്രിങ് ഒനിയനും, ഗ്രാൻഡ് ചീസ് വെച്ച് അലങ്കരിക്കുക. തണുപ്പിച്ച്. ഉപയോഗിക്കാം.
Read also: ഇഫ്താറിന് വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ക്രീമി ചിക്കൻ സാൻഡ്വിച്