നെയ്‌ച്ചോറ് ഇനി ഈസിയായി ഉണ്ടാക്കാം

ആവശ്യമായ ചേരുവകൾ

സൺഫ്ലവർ ഓയിൽ – രണ്ട് ടേബിൾ സ്പൂൺ

നെയ്യ് – രണ്ട് ടേബിൾ സ്പൂൺ

കറുവപ്പട്ട – ഒരു ഇഞ്ച് നീളത്തിലുള്ള കഷ്ണം

ഏലയ്ക്ക – രണ്ട് എണ്ണം

ഗ്രാമ്പു – മൂന്ന് എണ്ണം

സവാള – ഒരെണ്ണം ( ചെറുത് ) നല്ലതുപോലെ കനം കുറച്ചു അരിഞ്ഞത്

വെള്ളം – ഒന്നര കപ്പ്

ഉപ്പ് – ഒരു ടീസ്പൂൺ

ജീരക ശാല അല്ലെങ്കിൽ കൈമ അരി – ഒരു കപ്പ്

തയാറാക്കുന്ന വിധം

പ്രഷർ കുക്കറിലാണ് നെയ്‌ച്ചോർ തയാറാക്കിയെടുക്കുന്നത്. അതിനായി ഒരു കുക്കറിലാണ് നെയ്‌ച്ചോർ തയാറാക്കിയെടുക്കുന്നത്. അതിനായി ഒരു കുക്കർ മീഡിയം തീയിൽ വെച്ച് ചൂടായതിനു ശേഷം അതിലേക്ക് എണ്ണയും നെയ്യും തുല്യ അളവിൽ ചേർക്കുക. ചൂടായ എണ്ണയിലേക്ക് കറുവപ്പട്ട, ഏലയ്ക്ക, ഗ്രാമ്പു, കനം കുറച്ചരിഞ്ഞ സവാള എന്നിവ ചേർക്കാം. മുപ്പത് സെക്കൻഡ് നേരം വഴറ്റി, സവാള നിറം മാറുന്നതിനു മുൻപ് തന്നെ ഒന്നര കപ്പ് വെള്ളവും ഉപ്പും ചേർത്ത് തിളപ്പിക്കാം. വെള്ളം തിളച്ചതിലേക്ക് കുതിർത്ത അരി ചേർത്ത്, കുക്കർ അടച്ചു വച്ച് ഒരു വിസിൽ വരുന്നത് വരെ അടുപ്പിൽ വച്ചതിനു ശേഷം തീ അണയ്ക്കാം. പ്രഷർ പോയതിനു ശേഷം അടപ്പ് തുറക്കാം. നെയ്‌ച്ചോർ തയാറായി കഴിഞ്ഞു. സവാളയും മുന്തിരിയും അണ്ടിപരിപ്പും വറുത്ത് മുകളിൽ വിതറി വിളമ്പാവുന്നതാണ്.

Read also: മി​മോ​സ സാ​ല​ഡ് തയ്യറാക്കി നോക്കു